×

‘പോലീസുകാര്‍ എന്റെയൊപ്പം, നീ പോയി പരാതി കൊടുക്ക് ‘ –  സിഐടിയുക്കാരനായ കണ്ടക്ടര്‍ക്ക് തെറിവിളി- പോലീസ് ഉദ്യോഗസ്‌ഥയുടെ പിതാവ് മർദിച്ചതായി പരാതി.

തൊടുപുഴ : ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ k s r t c കണ്ടക്ടറെ പോലീസ് ഉദ്യോഗസ്‌ഥയുടെ പിതാവ് മർദിച്ചതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ തൊടുപുഴ ഡിപ്പോയിലെ കണ്ടക്ടർ നാഗപ്പുഴ സ്വദേശി അജീഷിനാണ് മർദ്ദനമേറ്റത്.

പോലീസ് ഉദ്യോഗസ്‌ഥയുടെ പിതാവ് കുമാരമംഗലം സ്വദേശി കോയിക്കമറ്റത്തിൽ ജഗദീഷ്  (വീക്കിലി കുട്ടൻ ) ആണ് മർദിച്ചത്. നീയൊക്കെ ഒപ്പിട്ടിട്ട് മുങ്ങുന്നത് കൊണ്ട് ksrtc നഷ്ടം ആകുന്നത് എന്ന കാരണം പറഞ്ഞാണ് മർദ്ദനത്തിന് തുടക്കമിട്ടത് .

ഡ്യൂട്ടി കഴിഞ്ഞു പോകുന്ന അജീഷ് യൂണിഫോമിൽ ആയിരുന്നു. ‘തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുഴുവൻ എന്റെ കൈയിൽ ഉണ്ട്’  എന്ന് പറഞ്ഞാണ് മർദിച്ചതെന്ന് അജീഷ് പറയുന്നു.

കോളറില്‍ പിടിച്ച് വലിക്കുകയും, അശ്ലീലചുവയോടെയും അസഭ്യവര്‍ഷവും നടത്തി. തുടര്‍ന്ന് അജീഷ് യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറും യാത്രക്കാരും വിഷയത്തില്‍ ഇടപെടുകയും അക്രമകാരിയെ പിടിച്ചുമാറ്റുകയും ചെയ്താതായി അജീഷ് പറഞ്ഞു.

മദ്യ ലഹരിയിൽ ആയിരുന്ന ജഗദീഷ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിരുന്ന ബസിൽ നിന്നും ഇറക്കിയാണ് മർദിച്ചത്.

മർദ്ദനമേറ്റ അജീഷ് തൊടുപുഴ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. മർദ്ദനത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപി., മുഖ്യമന്ത്രി കെഎസ്ആര്‍ടിസി എം ഡി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവർക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് അജീഷും യൂണിയന്‍കാരായ  സഹപ്രവർത്തകരും.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top