×

വാരാപ്പുഴയിലും കെവിന്‍ വധത്തിലും രണ്ട് നീതിയോ ? ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐജി തീരുമാനിച്ചത് ഇങ്ങനെ

കൊച്ചി : സാര്‍, ഒന്നു ചോദിച്ചോട്ടേ ! എസ്.ഐ എം.എസ്.ഷിബുവിന്റെ തുറുപ്പുഗുലാനില്‍ കൊച്ചി റേഞ്ച് ഐ.ജി വിജയ്‌ സാഖറെയ്‌ക്ക് ഉത്തരം മുട്ടി. കെവിന്‍ കൊലപാതക കേസില്‍ ഷിബുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള ഫയല്‍ ഐ.ജി ക്‌ളോസ് ചെയ്‌തു.

വരാപ്പുഴയില്‍ ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസായിരുന്നു ആ തുറുപ്പുഗുലാന്‍. ഐ.ജി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതോടെ കാര്യങ്ങള്‍ നേരിട്ട് ബോധിപ്പിക്കാന്‍ അവസാന അവസരമെന്ന നിലയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച.

‘ സര്‍, ഞാന്‍ നേരിട്ട് കുറ്റുകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. കൃത്യവിലോപമാണ് ആരോപിക്കപ്പെടുന്നത്. വീഴ്ചയില്‍ ശിക്ഷ ലഭിക്കുമെന്നുമറിയാം. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിറക്കുന്നതിന് മുമ്ബ് സാര്‍ മറ്റൊരു കേസ് പരിഗണിക്കണം. വരാപ്പുഴ കേസില്‍ എസ്.പിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ടൈഗര്‍ ഫോഴ്സ് സ്‌ക്വാഡിലെ മൂന്നു പൊലീസുകാരാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച്‌ കസ്‌റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് മരിച്ചപ്പോള്‍ പൊലീസുകാര്‍ സസ്‌പെന്‍ഷനിലായി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടും അവരെ പിരിച്ചുവിടാന്‍ ആരും ഉത്തരവിട്ടില്ല. സര്‍, അങ്ങനെയെങ്കില്‍ എനിക്ക് നീതി നിഷേധിക്കുകയല്ലേ.

പൊലീസില്‍ രണ്ടു നീതി പാടുണ്ടോ’. ചാട്ടുളി പോലെയുള്ള ഷിബുവിന്റെ ചോദ്യങ്ങള്‍ക്ക് മുമ്ബില്‍ ഐ.ജി സാഖറെ തല കുലുക്കി ഫയല്‍ അടച്ചു.

അച്ചടക്ക നടപടിയിലേക്കുള്ള സാഹചര്യം

 കെവിന്റെ അച്‌ഛനും നീനുവും പരാതി പറയാനെത്തിയപ്പോള്‍ തട്ടിക്കയറി

 കേസ് രജിസ്‌റ്റര്‍ ചെയ്‌തില്ല

 മുഖ്യമന്ത്രിയുടെ ഡ്യൂട്ടിയുണ്ടെന്ന ന്യായം പറഞ്ഞ് പരാതി അവഗണിച്ചു

 വി.ഐ.പി ഡ്യൂട്ടിക്ക് ശേഷം പ്രതികളെ പിടികൂടാന്‍ തെന്മലയ്‌ക്ക് പോകാന്‍ എസ്.പി നിര്‍ദ്ദേശിച്ചിട്ടും അവഗണിച്ചു

 

സല്യൂട്ട് അടിച്ച ശേഷം ഷിബുവിന്റെ ചോദ്യം വിജയ് സാഖറെ മാറ്റി ചിന്തിപ്പിച്ചു. എങ്കിലും വിവാദമായതോടെ ഫയല്‍ മരവിപ്പിത് പിണറായി വിജയന്‍. ഇനി വാരാപ്പുഴ വധക്കേസിലെ പോലീസുകാരും ഇതോടെ പെട്ടതായാണ് ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top