×

തന്റെ പിതാവ് കെട്ടിപടുത്ത പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല- ജോസ് കെ മാണി

തന്റെ പിതാവ് കെട്ടിപടുത്ത പാര്‍ട്ടിയെ തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല-ജോസ് കെ മാണി .

ജോസ് കെ മാണി പറയുന്നത് ഇങ്ങനെ
എന്നാല്‍ തന്റെ പിതാവ് കെ എം മാണി കെട്ടിപ്പടുത്ത പാര്‍ട്ടിയെ നശിപ്പിക്കാനും തകര്‍ക്കാനും ആരേയും അനുവദിക്കില്ലെന്ന് ജോസ് കെ മാണി പാലായില്‍ പറഞ്ഞു. ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജോസഫിനുള്ള മറുപടിയായി ജോസ് കെ മാണി പറഞ്ഞു. .

സംസ്ഥാന കമ്മിറ്റിയില്‍ എല്ലാ പ്രശ്‌നങ്ങളും ആദ്യം ചര്‍ച്ച ചെയ്യുക. എല്ലാത്തിനം ഓരോന്നായി തീരുമാനങ്ങളെടുക്കുക. അതാണ് പാര്‍ട്ടി ബൈലോയിലും ജനാധിപത്യരീതിയിലും ചെയ്യേണ്ടത്.
പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ ചില നീരസങ്ങള്‍ ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കഴിഞ്ഞ തവണ മല്‍സരിച്ച 15 ല്‍ 14 നിയോജകമണ്ഡലങ്ങളിലും വന്‍ ലീഡാണ് ഉണ്ടായിട്ടുള്ളത്. പാലായില്‍ തന്നെ 31,000ത്തിന് മേലാണ് യുഡിഎഫിന്റെ ലീഡെന്നും ജോസ് കെ മാണി പറഞ്ഞു.
എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പാക്കേജ് ഉണ്ടാക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് മാത്രമേ സാധിക്കൂവെന്നും യൂത്ത് ഫ്രണ്ടിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും അടക്കം വികാരങ്ങള്‍ മാനിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതാണെന്നും ജോസ് കെമാണി ‘ബ്രഹ്മ ന്യൂസിനോട് ‘ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top