×

‘ഔസേപ്പച്ചാ.. ഞാനല്ലെ സീനിയര്‍… ഞാന്‍ ചെയര്‍മാനും’ ഔസേപ്പച്ചന്‍ വര്‍ക്കിംഗ് ചെയര്‍മാനും ആവൂ.. ബാക്കിയെല്ലാം പിന്നീട്..

 

കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫിന് കെ എം മാണിയുടെ കസേരയില്‍ ഇനി അമര്‍ന്നിരിക്കാം. സ്പീക്കര്‍ രാമകൃഷ്ണനാണ് ഇതിന് അനുമതി നല്‍കിയത്. മോന്‍സും റോഷിയും ഇരു കാറുകളിലിരുന്ന് പുതിയ യുദ്ധമുറകള്‍ ആവിഷ്‌കരിക്കുന്ന കാഴ്ചയാണ് ഇന്ന് നിയമസഭയില്‍ നിന്ന് കാണാന്‍ സാധിച്ചത്.

ഔസേപ്പച്ചാ.. ഞാനല്ലെ സീനിയര്‍… ഞാന്‍ ചെയര്‍മാനും ഔസേപ്പച്ചന്‍ വര്‍ക്കിംഗ് ചെയര്‍മാനും ആവൂ.. ബാക്കിയെല്ലാം പിന്നീട്..

വര്‍ക്കിംഗ് ചെയര്‍മാന്‍ ആകാനുള്ള തീരുമാനം താനും കൂട്ടരും അംഗീകരിക്കുകയായിരുന്നു. നമ്മള്‍ യോജിച്ച് പോകണം. ഞാന്‍ അപ്പോള്‍ മന്ത്രിസഭാംഗമാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ടു തന്നാലെ ഞങ്ങള്‍ ലയിക്കുകയുള്ളൂവെന്ന് പറഞ്ഞു. എന്നാല്‍ ഔസേപ്പച്ചാ.. ഞാനല്ലെ സീനിയര്‍… ഞാന്‍ ചെയര്‍മാനും ഔസേപ്പച്ചന്‍ വര്‍ക്കിംഗ് ചെയര്‍മാനും ആവൂ.. ബാക്കിയെല്ലാം പിന്നീട്.. എന്ന മാണി സാറിന്റെ വാക്ക് ഞങ്ങള്‍ വിശ്വസിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പി ജെ ജോസഫ് നിയമസഭയില്‍ വ്യക്തമാക്കി.

മോന്‍സ് ജോസഫും റോഷിയും വന്നപ്പോള്‍ 15 മിനുറ്റിന് ശേഷം കാറിനുള്ളില്‍ ആരോടൊക്കെ ഫോണില്‍ സംസാരിച്ചതിന് ശേഷമാണ് സഭാ ഹാളിലേക്ക് വന്നത്.
എന്തായാലും മോന്‍സ് ജോസഫ് കത്ത് നല്‍കിയത് തന്നോട് കൂടിയാലോചിക്കാതെയാണ്

ഒന്നാം നിരയില്‍ പി ജെ ഇരിക്കുന്നതില്‍ തെറ്റില്ല, ചെയര്‍മാനെ ആദ്യം നിശ്ചയിക്കണമായിരുന്നുവെന്നും ജോസ് കെ മാണി

മോന്‍സ് കത്ത് കൊടുത്തത് തെറ്റ് – ജോസ് കെ മാണി-

. കുറഞ്ഞ പക്ഷം റോഷിയോടും സി എഫിനോടും ജയരാജിനോടും കൂടി ആലോചിട്ടേ കത്ത് നല്‍കാവൂമായിരുന്നെന്നും ജോസ് കെമാണി പ്രതികരിച്ചു. പി ജെ ജോസഫ് ആദ്യ നിരയില്‍ ഇരിക്കുന്നതിനോട് തനിക്ക് വിയോജിച്ചൊന്നും ഇല്ല. എന്നാല്‍ ചെയര്‍മാനെ ആദ്യം നിശ്ചയിക്കുകയും ചെയര്‍മാന്‍ നിയമസഭാ ലീഡറെ നിശ്ചയിച്ച് ആ കത്ത് സ്പീക്കര്‍ നല്‍കുന്നതാണ് ചട്ടം. ഇവിടെ അത്തരം സാഹചര്യം ഉണ്ടായിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top