×

‘ജോസ് കെ മാണിക്ക് ഞാന്‍ വഹിച്ചിരുന്ന സ്ഥാനം നല്‍കും’- പി ജെ ജോസഫ്

തൊടുപുഴ : ജോസ് കെ മാണിക്ക് ഞാന്‍ വഹിച്ച സ്ഥാനം നല്‍കി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിഹിക്കുമെന്ന് ജോസഫ് വ്യക്തമാക്കി. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം വൈസ് ചെയര്‍മാനായ ജോസ് കെ മാണിക്ക് വിട്ട് നല്‍കും. ഏത് ആവശ്യത്തിനാണ് അല്ലെങ്കില്‍ ഏത് സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കേണ്ടത് എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പ്രതികരിച്ചു. സി എഫ് തോമസ് പാര്‍ലമെന്റി പാര്‍ട്ടി നേതാവാകാനാണ് തത്വത്തില്‍ ധാരണയായിരിക്കുന്നത്. കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉന്നത തലയോഗത്തില്‍ സ്വീകരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം പൂര്‍ണ്ണമായി തള്ളുന്ന രീതിയിലാണ് ജോസഫ് വിഭാഗം കണക്ക് കൂട്ടിയിരിക്കുന്നത്.

മരണത്തിലൂടെ വന്ന ഒഴിവില്‍ സമവായമാണ് വേണ്ടത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സി എഫ് തോമസ് ആകും.

ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ ആകുമ്പോള്‍ ഒഴിവ് വരുന്ന വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ജോസഫ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top