×

ജോമോന്‍ അല്ലാതെ മറ്റാരും പാടില്ല- ജില്ലാ പ്രസിഡന്റുമാര്‍ രാജിയിലേക്ക് – കലാപം രൂക്ഷമാകുന്നു-

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണി ചെയര്‍മാന്‍ ആവുക എന്നതാണ് പ്രഥമ കാര്യം. ഇതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് മാണി ഗ്രൂപ്പിലെ എംഎല്‍എ മാര്‍ പറയുന്നു. ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പും കൊഴിഞ്ഞുപോക്കും ഉണ്ടാകുമെന്ന് ഇവര്‍ സമര്‍ത്ഥിക്കുന്നു.

ഇതിനായി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ 200 പേര്‍ ഒപ്പിട്ട അഭ്യര്‍ത്ഥന ഇപ്പോഴത്തെ ചെയര്‍മാന് തിങ്കളാഴ്ച കൈമാറും. നിയമസഭാ ലീഡര്‍ സ്ഥാനവും മറ്റ് കാര്യങ്ങളും പിന്നീട് ചര്‍ച്ച ചെയ്യാം. പ്രഥമ പരിഗണന ജോസ് കെമാണിയുടെ സ്ഥാനം സംബന്ധിച്ചാണ്.
ആവശ്യമെങ്കില്‍ കുടുംബത്തിന് പുറത്തുള്ളവരെ പാലായില്‍ പരിഗണിക്കാമെന്നും ഇക്കൂട്ടര്‍ പറയുന്നു. ഐക്യത്തിനായി ഏത് അറ്റം വരെയും പോകാമെന്നാണ് ജോസ് കെമാണിയുടെ നിലപാട്. ചെയര്‍മാന്‍ ഷിപ്പ് വിട്ടുകൊടുത്തുള്ള യാതൊരു ധാരണയും അംഗീകരിക്കില്ലെന്ന് അഞ്ച് ജില്ലാ പ്രസിഡന്റുമാര്‍ നിലപാടെടുത്തു. ഇതല്ലെങ്കില്‍ ഇവര്‍ പുതിയ ഗ്രൂപ്പുണ്ടാക്കി മാണിയില്‍ നിന്ന് പോകുമെന്നും ഇവര്‍ പറയുന്നു.
പോകുന്നവര്‍ പൊക്കോട്ടെ, ഫ്രാന്‍സീസ് ജോര്‍ജ്ജും ആന്റണി രാജുവും കെ സി ജോസഫും പി സി ജോസഫും അടക്കമുള്ള നേതാക്കള്‍ പോയിട്ടും തങ്ങള്‍ക്ക് യാതൊന്നും സംഭവിച്ചിട്ടില്ല. പോകുന്ന നാലാംകിട പ്രവര്‍ത്തകര്‍ പോകുന്നുവെങ്കില്‍ പോകട്ടെയെന്ന നിലപാടാണ് ജോസഫ് പക്ഷ നേതാക്കള്‍ക്കുള്ളത്.
ജോസ് കെ മാണിയ്ക്ക് വിനയായത് ജോയി എബ്രഹാമിന്റെ നിലപാടാണ്. വര്‍ക്കിംഗ് ചെയര്‍മാനെ പെട്ടെന്ന് ചെയര്‍മാനായി നിയമിക്കേണ്ട യാതൊരുവിധ സാഹചര്യവും ഇപ്പോഴില്ലായിരുന്നു.
ചെയര്‍മാന്‍ കസേരയിലേക്ക് എന്തിനാണ് പിജെ ജോസഫിനെ ഇരുത്തിയതെന്ന് ചോദിച്ചുകൊണ്ടാണ് ഇന്നലെ പാലാ നിയോജകമണ്ഡലം കമ്മിറ്റിയില്‍ പൊട്ടിത്തെറിയുണ്ടായത്.
ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന് പി ജെ കത്ത് നല്‍കി. താനാണ് ഇപ്പോഴത്തെ ചെയര്‍മാന്‍ എന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് ജോയ് എബ്രഹാം പ്രത്യേക ദൂതന്‍ മുഖാന്തിരം കമ്മീഷനെ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top