×

എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ കേരളത്തിലേത് ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനത: ശ്രീധരന്‍പിളള

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളള . എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീധരന്‍പിളള.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപിക്ക് പ്രാതിനിധ്യമുണ്ടാകും. ബിജെപിക്ക് 17 ശതമാനം വോട്ടുകിട്ടുമെന്നും ശ്രീധരന്‍പിളള പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒട്ടുമിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് ബിജെപിക്ക് പ്രാതിനിധ്യമുണ്ടായേക്കുമെന്ന് പ്രവചി്ച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് യുഡിഎഫിനെയും എല്‍ഡിഎഫിനെയും പിന്നിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.

പത്തനംതിട്ടയില്‍ ബിജെപി രണ്ടാമത് എത്തുമെന്നും ചില എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top