×

രാഹുല്‍ ജനിച്ചത് “1970 ജൂണ്‍ 19, ഉച്ചയ്‍ക്ക് 2.28ന് – ഡല്‍ഹി അതിരൂപതയ്‍ക്ക് കീഴിലുള്ള ഹോളിഫാമിലി ആശുപത്രിയില്‍

ന്യൂഡല്‍ഹി: പൗരത്വ വിവാദം സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ജനന രേഖകള്‍ സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലുമായി ഡല്‍ഹിയിലെ ആശുപത്രി രംഗത്തെത്തി. രാഹുലിന്റെയും പ്രിയങ്കയുടെയും ജനനരേഖകള്‍ നിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് ഡല്‍ഹി ഹോളി ഫാമിലി ആശുപത്രി. രാഹുലിന്റെ പൗരത്വവും മതവും ചോദ്യംചെയ്യപ്പെടുമ്ബോള്‍ ഈ ആശുപത്രിക്ക് പറയാനുള്ളത് രാഹുലിന്റെ ജനനവുമായി ബന്ധപ്പെട്ട ചരിത്ര മുഹൂര്‍ത്തങ്ങളാണ്. രാഹുലും, സഹോദരിയായ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ജനിച്ചത് ഇതേ ആശുപത്രിയിലാണ്. ഇരുവരുടെയും ജനനരേഖകള്‍ ഇവിടെ ഇന്നും നിധിപോലെ സൂക്ഷിച്ചിരിപ്പുണ്ട്.

“1970 ജൂണ്‍ 19, ഉച്ചയ്‍ക്ക് 2.28ന് ഡല്‍ഹി ഹോളിഫാമിലി ആശുപത്രിയില്‍ ഒരു വി.ഐ.പി കുഞ്ഞ് ജനിച്ചു. ആശുപത്രി റെക്കോഡില്‍ കുഞ്ഞിന്റെ പേര് ബേബി ഒഫ് സോണിയാ ഗാന്ധി”.കുഞ്ഞു രാഹുലിന്റെ ജനനവിവരങ്ങള്‍ ആശുപത്രിയുടെ രേഖകളില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട്. ചില സുപ്രധാന വിവരങ്ങളും രേഖയില്‍ ചേര്‍ത്തിട്ടുണ്ട്. മതം ഹിന്ദുവെന്നും ഇന്ത്യന്‍ പൗരനെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചുമകനെ കാണാന്‍ മുത്തശിയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി അന്ന് ഇവിടെയെത്തിയിരുന്നു. ഡല്‍ഹി അതിരൂപതയ്‍ക്ക് കീഴിലുള്ള ഇതേ ആശുപത്രിയിലാണ് പതിനെട്ട് മാസത്തിന് ശേഷം 1972 ജനുവരി 12ന് പ്രിയങ്കയും ജനിച്ചത്. പൗരത്വവിവാദം കത്തി നില്‍ക്കുമ്ബോള്‍ രാഹുല്‍ ജനിച്ച ഹോളി ഫാമിലി ആശുപത്രിയിലെ രേഖകള്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്.

രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അദ്ദേഹത്തിന് നോട്ടീസ് അയയ്‌ക്കുകയും ചെയ്‌തു. രാഹുല്‍ ബ്രിട്ടീഷ്​ പൗരനാണെന്നാണ്​ സ്വാമിയുടെ ആരോപണം. രാഹുല്‍ തന്റെ ബ്രിട്ടീഷ് പൗരത്വം നിഷേധിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടത്. അതേസമയം, തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന് മറുപടി പറയാന്‍ കഴിയാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top