×

ഞാന്‍ സൈന്‍ ചെയ്താല്‍ അത് ക്യാബിനറ്റ് അംഗീകരിക്കേണ്ട കാര്യമേയുള്ളൂ-ഇയാള്‍ക്കെന്താ കൊമ്ബുണ്ടോ എന്ന് ചോദിക്കേണ്ടി വന്നു’- ഐസക്കിനും വി എസ് നുമെതിരെ സി ദിവാകരന്‍

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിനും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമെതിരെ സിപിഐ നേതാവ് സി ദിവാകരന്‍ എംഎല്‍എ. തിരുവനന്തപുരത്ത് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ഡി സാജു അനുസ്മരണചടങ്ങിലാണ് സിപിഎം നേതാക്കള്‍ക്കെതിരെ ദിവാകരന്‍ ആഞ്ഞടിച്ചത്. മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തെ നടപടികളാണ് ദിവാകരന്‍ വിമര്‍ശിച്ചത്.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചുവെന്ന് സി ദിവാകരന്‍ പറഞ്ഞു. ഐസക്കിനെന്താ കൊമ്ബുണ്ടോ എന്ന് അന്ന് താന്‍ ചോദിച്ചു. അക്കാലത്ത് സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു എന്നും ദിവാകരന്‍ പറഞ്ഞു.

ഞാനാണ് മന്ത്രി. ഞാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഞാന്‍ സൈന്‍ ചെയ്താല്‍ അത് ക്യാബിനറ്റ് അംഗീകരിക്കേണ്ട കാര്യമേയുള്ളൂ. ക്യാബിനറ്റിന്റെ അകത്ത് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ വരും. ശക്തമായി ക്യാബിനറ്റിന്റെ അകത്ത് ഫൈറ്റ് ചെയ്തിട്ടുണ്ട്. ഫയലുകള്‍ വരെ എടുത്തെറിഞ്ഞിട്ടുണ്ട്.

ധനകാര്യമന്ത്രിയോട് ഇയാള്‍ക്കെന്താ കൊമ്ബുണ്ടോ എന്നു താന്‍ ചോദിച്ചു. ഞാനും മന്ത്രിയാണ്. ഓരോ വകുപ്പിലും കേറി മേയാന്‍ ധനമന്ത്രിക്ക് എവിടെയാണ് അധികാരം കൊടുത്തിട്ടുള്ളത്. റൂള്‍ ഓഫ് ബിസിനസ്സില്‍ ഞാന്‍ വായിച്ചിട്ട് ഒന്നു കാണുന്നില്ലെന്ന് ദിവാകരന്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ സമ്ബൂര്‍ണ്ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top