×

ബിവറേജിന് തീപിടിച്ചു; ‘ജവാനെ’ രക്ഷിക്കാന്‍ സമീപത്തുണ്ടായ കിണറിലേക്ക് ഓടി; ജീവനക്കാരന് പൊള്ളലേറ്റു

കോട്ടയം: ചങ്ങനാശ്ശേരി കറുകച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലയില്‍ തീപിടിത്തം. വരി നിന്നവരുടെ സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തം ഒഴിവായി. തീപിടിത്തത്തിന് കാരണമായ ജനറേറ്റര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന് പൊളളലേറ്റു.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുതിയില്ലാത്തതിനാല്‍ ജനറേറ്ററിലായിരുന്നു മദ്യശാല പ്രവര്‍ത്തിച്ചിരുന്നത്. ഏകദേശം അരമണിക്കൂര്‍ പ്രവര്‍ത്തിച്ച്‌ കഴിഞ്ഞപ്പോള്‍ ജനറേറ്റിന് തീ പിടിച്ചു. വലിയ ശബ്ദത്തോടെ ജനറേറ്റര്‍ കത്തിത്തുടങ്ങി. ‘ജവാന്‍’ മദ്യം സൂക്ഷിച്ചിരുന്നിടത്താണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്.

തീപിടിത്തമുണ്ടായപ്പോള്‍ തന്നെ വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു. മദ്യശാലക്ക് സമീപമുണ്ടായിരുന്ന കിണറില്‍ നിന്ന് വെള്ളം കോരി തീയണക്കാന്‍ എല്ലാവരും ഒരുമിച്ച്‌ പ്രയത്‌നിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും എത്തി.

ഓടിക്കൂടിയവര്‍ ബക്കറ്റിലും കാലിക്കുപ്പിയിലുമായാണ് വെള്ളം എത്തിച്ചത്. രണ്ട് മുറികളിലായാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. ആളുകളുടെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്ന് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top