×

ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാര സമര്‍പ്പണം ജൂണ്‍ 1 ന്

കോട്ടയം ജില്ലയിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിന് എല്ലാ വര്‍ഷവും പുരസ്കാരം

പാലാ: കഴിഞ്ഞ വര്‍ഷം അന്തരിച്ച പാലായിലെ യുവ മാധ്യമ പ്രവര്‍ത്തകനും മീനച്ചില്‍ താലൂക്ക് പ്രാദേശിക പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റുമായിരുന്ന ആന്‍റോ നെല്ലിക്കുന്നേലിന്റെ സ്മരണാര്‍ത്ഥം എന്‍ എഫ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിന് എല്ലാ വര്‍ഷവും പുരസ്കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു .

5001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുക.

പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാരം ഈ വര്‍ഷം ജൂണ്‍ 1 ന് രാവിലെ 11 ന് ഇടമറ്റം സെന്റ്‌ മൈക്കിള്‍സ് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യുവ നിയമസഭാ സാമാജികന്‍ കെ എസ് ശബരീനാഥന്‍ എം എല്‍ എ സമ്മാനിക്കും. പാലാ ബിഷപ്പ് മാര്‍ ജേക്കബ്ബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top