×

രണ്ടാം വട്ടവും തിരിച്ചെത്തും- മോദി- താന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് . മറുപടി അധ്യക്ഷന്‍ പറയും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം വാര്‍ത്താസമ്മേളനം നടത്തുന്നില്ലെന്ന പരാതികള്‍ക്ക് വിരാമമിട്ട് നരേന്ദ്ര മോദി ഇതാദ്യമായി വാര്‍ത്താ സമ്മേളനം നടത്തി. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു. ജനങ്ങളോട് നന്ദി പറയാനാണ് എത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഐപിഎല്‍ നടത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ ശക്തമായിരിക്കുമ്ബോള്‍ ഐപിഎല്‍, റംസാന്‍, പരീക്ഷകള്‍ എല്ലാം തിരഞ്ഞെടുപ്പിനിടെ സമാധാനപരമായി നടന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ അഭിമാനമുണ്ട്. രണ്ടാം വട്ടവും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് മോദി അവകാശപ്പെട്ടു. ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു.ലോകത്തിന് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്ത് ഇപ്പോള്‍ തിരച്ചറിയാനാവുന്നുണ്ട്. ലോകത്തെ സ്വാധീനിക്കാനുള്ള ശക്തി ഇന്ത്യ കൈവരിച്ചുവെന്നും മോദി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്, അമിത് ഷാ പറഞ്ഞു. വളരെ വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തിയത്. മോദിയുടെ വികാസ് അജണ്ട ഇന്ത്യയെ മാറ്റി മറിച്ചുകഴിഞ്ഞു.

എന്‍ഡിഎ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുന്നതില്‍ ബിജെപി കഠിന പ്രയത്‌നമാണ് നടത്തിയത്.

മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് വിലകയറ്റമോ, അഴിമതിയോ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് തങ്ങള്‍ സുരക്ഷിതമാണെന്ന വിശ്വാസം ഉണ്ടായിരിക്കുന്നു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ 50 കോടി പേര്‍ക്ക് ആനുകൂല്യം ലഭിച്ചു. ദരിദ്രര്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനത്തിനാണ് സര്‍്ക്കാര്‍ പ്രയത്‌നിച്ചതെന്നും അമിത്ഷാ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top