×

അമിത് ഷാ – ഇനി ആഭ്യന്തരത്തിലേക്ക്.. മുരളീധരന് പ്രവാസികളുടേയും എം പി മാരുടെ പാര്‍ലമെന്ററി കാര്യവും

ആദ്യ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് വഹിച്ചിരുന്ന രാജ്‌നാഥ് സിങാണ് പുതിയ പ്രതിരോധ മന്ത്രി. നിര്‍മല സീതാരാമന് ധനകാര്യം-കമ്ബനികാര്യ വകുപ്പുകളാണ് ലഭിച്ചത്. എസ് ജയ് ശങ്കറാണ് വിദേശകാര്യമന്ത്രി. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി വകുപ്പും രവിശങ്കര്‍ പ്രസാദ് നിയമകാര്യവകുപ്പും കൈകാര്യം ചെയ്യും. കേരളത്തിന്റെ പ്രതിനിധിയായ വി. മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയാകും.

പ്രധാനമന്ത്രിക്ക് പേഴ്സണല്‍ മന്ത്രാലയം, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍, ആണവ-ബഹിരാകാശ വകുപ്പുകളുടെ ചുമതല പ്രധാമന്ത്രി വഹിക്കും.

 

നിതിന്‍ ഗഡ്കകരിക്ക് ഗതാഗതം, ബി.വി സദാനന്ദ ഗൗഡയ്ക്ക് കെമിക്കല്‍ ഫെര്‍ട്ടിലൈസേഴ്സ് വകുപ്പുകളും നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

രാജ്‌നാഥ് സിങ് – പ്രതിരോധം
അമിത് ഷാ- ആഭ്യന്തരം
നിര്‍മ്മല സീതാരാമന്‍ – ധനകാര്യം
വി മുരളീധരന്‍ – വിദേശകാര്യ സഹമന്ത്രി
നിധിന്‍ ഗഡ്കരി- ഉപരിതല ഗതാഗതം
സദാനന്ദ ഗൗഡ – വളം, രാസവള വകുപ്പ്
എസ് ജയശങ്കര്‍ – വിദേശകാര്യമന്ത്രി
രാംവിലാസ് പസ്വാന്‍ ഭക്ഷ്യം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top