×

തൃക്കാക്കര പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ അല്ല; ജോയ്‌സിന് മറുപടിയുമായി പി ടി തോമസ്

 

തൊടുപുഴ: എറണാകുളത്തും തൃക്കാക്കരയിലും ഇരുന്ന് ഇടുക്കിക്കാരെ റിമോട്ട് കണ്‍ട്രോളിലൂടെ ഭരിക്കാമെന്നും നിയന്ത്രിക്കാമെന്നുമുള്ള ജോയ്‌സ്ിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി ടി തോമസ് രംഗത്ത്. തൊടുപുഴ പ്രസ് ക്ലബില്‍ നടന്ന നേതാവ് – നിലപാട് എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയെന്നത് പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ അല്ല. ഇന്ത്യ ഒന്ന് എന്നുള്ള മഹത്വം ഉയര്‍ത്തിപിടിക്കുന്ന കാലത്ത് അത്തരം പ്രസ്താവനകള്‍ പറയുന്നവര്‍ ചിന്തിക്കണമെന്ന് പി ടി തോമസ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ 100 ശതമാനം സത്യസന്ധത പുലര്‍ത്താന്‍ സാധിച്ചില്ലെങ്കിലും 90 ശതമാനത്തില്‍ അധികം സത്യസന്ധത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരും പൊതുപ്രവര്‍ത്തകരും പാലിക്കേണ്ടത് അത്യാവശ്യമാണെന്നും പി ടി തോമസ് പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും പേരില്‍ ഉറഞ്ഞു തുള്ളിയവര്‍ ഇപ്പോള്‍ മൗനത്തിലായെന്ന് പറഞ്ഞപ്പോള്‍ നുണകള്‍ക്ക് ആയുസ്സ് വളരെ കുറച്ചെയുള്ളൂവെന്ന് പി ടി തോമസ് മറുപടി പറഞ്ഞു. താന്‍ നിയമസഭയില്‍ പ്രളയ കാലത്ത് യാതൊരു മുന്നറിയിപ്പും നല്‍കാത്തതിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ന് ബഹു. ഹൈേേക്കാടതി നിയോഗിച്ച അമിക്കസ് ക്യൂറിയും അത്തരം കാര്യങ്ങള്‍ തന്നെ സൂചിപ്പിച്ചാണ് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്. പ്രസ് ക്ലബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ സ്വാഗതവും സെക്രട്ടറി എം എന്‍ സുരേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top