×

യുവതിയുടെ നഗ്നചിത്രങ്ങള്‍ ഗള്‍ഫുകാരനായ പ്രതിശ്രുത വരന് അയച്ചുകൊടുത്തു, കാമുകനെതിരെ പൊലീസ് കേസ്

പാലോട്. യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ പാലോട് പൊലീസ് കേസെടുത്തു. പാലോട് കരിമണ്‍കോട് സ്വദേശി ഷാനിനെതിരെയാണ് (25)പോക്സോ ഐ.റ്റി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത്. 2014ഫേസ് ബുക്ക് വഴി ഷാന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായി. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിച്ചശേഷം നഗ്നഫോട്ടകള്‍ കൈക്കലാക്കി.ഇതിനിടെ ഷാനിന്റെ പ്രവര്‍ത്തികളില്‍ അതൃപ്തി തോന്നിയ പെണ്‍കുട്ടി അയാളില്‍ നിന്നും അകന്നു. അടുത്തയിടെ ഗള്‍ഫിലുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇത് അറിഞ്ഞ ഷാന്‍ തന്റെ കൈവശമുണ്ടായിരുന്ന നഗ്നഫോട്ടോകള്‍ പ്രതിശ്രുത വരന് അയച്ചു കൊടുത്തു. ഫോട്ടോകള്‍ കണ്ട യുവാവ് വിവാഹത്തില്‍ നിന്നും പിന്‍ വാങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി ഷാനിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയ്ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top