×

കൈപ്പത്തിയില്‍ വോട്ട് ചെയ്യുമ്ബോള്‍ തെളിയുന്നത് താമര ; തന്ത്രം കുതന്ത്രം ?

തിരുവനന്തപുരം: കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്ബോള്‍ താമര തെളിഞ്ഞതിനെ തുടര്‍ന്ന് കോവളത്ത് വോട്ടിങ് നിര്‍ത്തിവച്ചു. കോവളം ചൊവ്വര 151-ാം ബൂത്തിലാണ് വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയത്. 76 ല്‍ അധികം പേര്‍ വോട്ട് ചെയ്ത് മടങ്ങിയ ശേഷമാണ് പിഴവ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വോട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചു. 77-ാമതായി വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകനാണ് പിഴവ് കണ്ടെത്തിയത്. ശശി തരൂരാണ് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയാണ് എന്നാരോപിച്ച്‌ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. വോട്ടിങ് യന്ത്രം മാറ്റിയെന്നും തകരാര്‍ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top