×

മലയാളികള്‍ മാര്‍ക്കിട്ട് തുടങ്ങി; ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ത്ഥികള്‍ – തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോട്ടയത്തും കനത്ത തിരക്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിന്റെ ഊഴം ആരംഭിച്ചു. രാവിലെ ഏഴു മണിക്കു തന്നെ 20 മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആരംഭിച്ചു. ഏഴു മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. അതിരാവിലെ മുതല്‍ തന്നെ വിവിധ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. 20 മണ്ഡലങ്ങളിലുമായി 227 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇവരില്‍ 23 പേര്‍ വനിതകളാണ്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, പാന്‍ കാര്‍ഡ് ഉള്‍പ്പെടെ 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കി വോട്ടിടാന്‍ അനുമതിയുണ്ട്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്ബ് മോക് പോള്‍ നടത്തി വോട്ടിംഗ് മെഷീനുകളില്‍ പ്രശ്‌നങ്ങളില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കി. എന്നാല്‍ മോക് പോളിനിടെ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ചെറിയ തകരാറുകള്‍ കണ്ടെത്തിയിരുന്നു. വോട്ടെടുപ്പിന് ആരംഭിക്കുന്നതിന് മുമ്ബ് തന്നെ മിക്കതും പരിഹരിച്ചു. ചിലയിടങ്ങളില്‍ തകരാറുകള്‍ പരിഹരിച്ച്‌ വരികയാണ്‌

കേരളത്തില്‍ ആകെ 2.61 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2,88,191 പേര്‍ കന്നിവോട്ടര്‍മാരാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്ത് ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് ആകെ 24970 പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top