×

രാജ്യത്തെ മതേതര പാര്‍ട്ടി എന്‍.ഡി.എ, അഞ്ച് വര്‍ഷമായി ഇന്ത്യയില്‍ ഒരു വര്‍ഗ്ഗീയ ലഹളപോലും ഉണ്ടായിട്ടില്ല – തുഷാര്‍ വെള്ളാപ്പള്ളി

വയനാട് : ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി വോട്ട് തേടുന്നത് വയനാടിന്റെ വികസനത്തിലൂന്നി. മറ്റ് മണ്ഡലങ്ങളില്‍ ശബരിമല വിഷയമടക്കം മുഖ്യവിഷയമാക്കി ഉയര്‍ത്തിക്കാട്ടുമ്ബോഴാണ് വികസനപാതയില്‍ വയനാടിന്റെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടി തുഷാര്‍ വോട്ട് തേടുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിച്ചവര്‍ വയനാടിന്റെ വികസനത്തെ കുറിച്ച്‌ മറന്ന് പോയെന്ന് അദ്ദേഹം ആരോപിക്കുന്നു. പതിനായിരക്കണക്കിന് കോടിരൂപ വയനാടിന്റെ വികസനത്തിനായി വിനിയോഗിച്ചുവെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വീമ്ബ് പറയുമ്ബോഴും വയനാടിലെത്തിയാല്‍ ഇതൊന്നും കാണാനാവില്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന് സ്വതന്ത്ര്യം കിട്ടിയത് ഇത് വരെ അറിയാത്തവര്‍ പോലും വയനാട്ടിലുണ്ടെന്നും, ശുദ്ധജലമോ വൈദ്യുതിയോ എത്താത്ത ഇടങ്ങള്‍ വയനാട്ടിലുണ്ടെന്നും സന്ദര്‍ശനത്തിലൂടെ തനിക്ക് മനസിലായെന്നും തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. വയനാടിന്റെ വികസമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നത്.

രാജ്യത്തെ മതേതര പാര്‍ട്ടി എന്‍.ഡി.എയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയില്‍ ഒരു വര്‍ഗ്ഗീയ ലഹളപോലും ഉണ്ടായിട്ടില്ല, എല്ലാ മതവിഭാഗങ്ങളെയും ഒരു മാലയിലെ മുത്തുമണികളെ പോലെ കാത്തുസൂക്ഷിക്കാന്‍ എന്‍.ഡി.എയ്ക്കായി എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top