×

സുരേഷ് കല്ലട കേരള സമൂഹത്തോട് മാപ്പ് പറയുക- ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട്

 

അമിത ചാര്‍ജ്ജ് യാത്രക്കാരില്‍ നിന്ന് ഈടാക്കി മറ്റ് സംസ്ഥാനങ്ങളിലോട്ട് ബസ് സര്‍വ്വീസ് നടത്തിയിട്ടും യാത്രക്കാര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തേണ്ട ബസ് ഉടമകള്‍ ഒരു ദാക്ഷിണ്യവും കൂടാതെ യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്ന സമീപനം അപലപനീയം ആണ്. ഉപഭോക്തക്കളുടെ ന്യായമായ അവകാശം കിട്ടാത്ത പക്ഷം പ്രതികരിച്ച യുവാക്കളെ ഗുണ്ടകളെ ഉപയോഗിച്ച് ജീവന് തന്നെ ഭീഷണി ആകുന്ന തരത്തില്‍ മര്‍ദ്ദിച്ച സാഹചര്യം കേരളത്തിലെ മൊത്തത്തിലുള്ള ബസ് ഉടമകള്‍ക്ക് തന്നെ അപമാനമാണ്. ഇതിന് സാഹചര്യം സൃഷ്ടിച്ച ഗുണ്ടകളെയും ബസ് തൊഴിലാളികളെയും അറസ്റ്റ് ചെയ്യണമെന്നും ബസ് പെര്‍മിറ്റ് റദ്ദാക്കണമെന്നും അതിനോടൊപ്പം തന്നെ യാത്രാക്ലേശം അനുഭവിച്ച എല്ലാ യാത്രക്കാരോടും കേരള സമൂഹത്തോടും സുരേഷ് കല്ലട മാപ്പ് പറയണമെന്നും ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് മ മൈക്കിള്‍ ജെയിംസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിഥുന്‍ സാഗര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ശക്തമായി ആവശ്യപ്പെട്ടു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top