×

കെ.കരുണാകരന്റെ പാദം നമിച്ച്‌ തുടങ്ങി, ഇ.കെ. നായനാരുടേയും വിഎസിന്റേയും കാല്‍തൊട്ടു; സുരേഷ് ഗോപിയുടെ പ്രസംഗം

തൃശൂര്‍; എതിര്‍ പാര്‍ട്ടിയിലെ നേതാക്കളുടെ കാല്‍തൊട്ടുവണങ്ങി തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രസംഗം. കെ.കരുണാകരന്റെ പാദാരവിന്ദങ്ങളില്‍ നമിക്കുന്നു എന്ന് പറഞ്ഞാണ് സുരേഷ് ഗോപി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് കമ്യൂണിസ്റ്റ് നേതാക്കളായ ഇ.കെ നായനാരുടെയും വിഎസ് അച്യുതാനന്ദന്റേയും പാദങ്ങളില്‍ നമിക്കുന്നുവെന്ന് സ്ഥാനാര്‍ത്ഥി പറയുകയായിരുന്നു.

കെ. കരുണാകരനെ നമിച്ച ശേഷം താനിത് പറയുന്നത് എല്ലാവരും അംഗീകരിക്കുന്നു എന്നു കരുതുന്നു എന്ന മുഖവുര നല്‍കാനും സുരേഷ് ഗോപി മറന്നില്ല. വിഎസിനെ വിശേഷിപ്പിച്ചത് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏക കമ്യൂണിസ്റ്റുകാരന്‍ എന്നാണ്. വലിയ കയ്യടികളോടെയാണ് സുരേഷ് ഗോപിയുടെ വാക്കുകള്‍ സദസ് ഏറ്റെടുത്തത്. വ്യക്തികളെ നമ്മള്‍ തിരിച്ചറിയണമെന്നും പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞാണ് താന്‍ അദ്ദേഹത്തിന്റെ കൊടിക്കീഴില്‍ അണിനനിരന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വിഎസ് അച്യുതാനന്ദന് വേണ്ടി മലമ്ബുഴയില്‍ 18 തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ച ആളാണ് താനെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. ശബരിമല വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കാനും സുരേഷ് ഗോപി മറന്നില്ല. അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ സര്‍ക്കാരിനുള്ള മറുപടി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുട്ടുമടക്കി വീഴാന്‍ മുട്ടുപോലും ഉണ്ടാവില്ല. ശബരിമല താന്‍ വിഷയമാക്കില്ലെന്നും ആ ചര്‍ച്ച നടക്കേണ്ടത് വീടുകളിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top