×

നെറ്റിയില്‍ വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട് ;സ്മൃതി ഇറാനിയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ്

ഡല്‍ഹി : അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ് ജയദീപ് കാവഡേ. വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് കേട്ടിട്ടുണ്ടെന്ന് പറഞ്ഞാണ് കാവഡെയുടെ അധിക്ഷേപം.

‘പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്താണ് സ്മൃതി ഇറാനി ഇരിക്കുന്നത്. തങ്ങള്‍ ഭരണഘടനയെ മാറ്റുമെന്ന് അവര്‍ പറയുകയും ചെയ്യുന്നു.

അവരെക്കുറിച്ച്‌ ചിലത് പറയാനുണ്ട്. നെറ്റിയില്‍ വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.’ എന്നാണ് ജയദീപ് കാവഡേ പറഞ്ഞത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top