×

‘രാഹുല്‍ ​ഗാന്ധി വഴി തെറ്റിവന്നവന്‍’; ‘ശബരിമലയില്‍ പൊലീസ് ​ഗുണ്ടകളെ പോലെ പെരുമാറി’; ശോഭാ സുരേന്ദ്രനായി ശ്രീശാന്തിന്റെ റോഡ് ഷോ

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എന്‍ഡിഎ. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വോട്ടു ചോദിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ റോഡ് ഷോ. കുണ്ടമണ്‍കടവില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.

കനത്തവെയിലും ചൂടും വകവെയ്ക്കാതെയാണ് എസ്.ശ്രീശാന്ത് പ്രചാരണത്തിന് ഇറങ്ങിയത്. കുണ്ടമണ്‍കടവ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങിയ യാത്ര പേയാട്, മലയിന്‍കീഴ് , അന്തിയൂര്‍ക്കോണം വഴി കാട്ടാക്കടയിലേക്ക്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ശ്രീശാന്ത് ബിജെപിക്ക് വീണ്ടും പ്രചാരണത്തിന് ഇറങ്ങിയത്. ശബരിമലയില്‍ പൊലീസുകാര്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന്ശ്രീശാന്ത് പറഞ്ഞു .

പത്തനംതിട്ടയിലും തൃശ്ശൂരും മധ്യപ്രദേശിലെ ഇന്‍ഡോറിലും പ്രചാരണത്തിന് ഇറങ്ങും .രാഹുല്‍ ഗാന്ധി വഴി തെറ്റി വന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. നാലഞ്ചുവര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാനാകുമെന്നു അടുത്ത രഞ്ജിട്രോഫി സീസണില്‍ കേരളത്തിന് വേണ്ടി ഇങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയില്‍ ചേര്‍ന്ന ശ്രീശാന്ത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top