×

മോക്ക് പോളിംഗിന് ശേഷം വോട്ടുകള്‍ ഡീലിറ്റ് ചെയ്തില്ല; കളമശേരിയില്‍ റീ പോളിംഗ് – 43 വോട്ടുകള്‍ അധികം

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തില്‍ കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം കളമശേരി മണ്ഡ‌ലത്തിലെ 83ആം ബൂത്തില്‍ റീപ്പോളിംഗ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇവിടെ 715 വോട്ടര്‍മാരാണ് വോട്ട് ചെയ്‌തത്. എന്നാല്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ 758 വോട്ടുകളുണ്ടായിരുന്നു. 43 വോട്ടുകള്‍ അധികം. മോക്ക് പോള്‍ കഴിഞ്ഞതിന് ശേഷം ബൂത്തിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നതാണ് വിനയായത്. തുടര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ച ചെയ്‌ത ശേഷമാണ് ഇവിടെ റീപ്പോളിംഗ് നടത്താമെന്ന് തീരുമാനിച്ചത്. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top