×

വന്‍ ജനപ്രവാഹം – മോദിയുടെ റാലിക്കെത്തിയത് ഒന്നര ലക്ഷത്തിലേറെ പേര്‍ ;

കോഴിക്കോട് : കോഴിക്കോട് കടല്‍ത്തീരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് ഒന്നര ലക്ഷത്തിലേറെ പേര്‍. മലബാര്‍ മേഖലയിലെ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ കാണാന്‍ കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. വന്‍ ജനപ്രവാഹം ബിജെപി ക്യാംപിനെയും ആവേശത്തിലാക്കിയിട്ടുണ്ട്. ഈ ജനക്കൂട്ടം വോട്ടായി മാറുമ്ബോള്‍ നിലവിലെ ചിത്രം തന്നെ മാറുമെന്നാണ് എന്‍ഡിഎ നേതൃത്വത്തിന്റെ പുതിയ വിലയിരുത്തല്‍.

ഇതനുസരിച്ച്‌ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പുതുക്കാനും അണിയറയില്‍ തീരുമാനമായി. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നതായും നേതൃത്വം വിലയിരുത്തുന്നു. ഇതനുസരിച്ച്‌ തന്ത്രങ്ങളിലും പ്രചാരണങ്ങളിലും മാറ്റം വരുത്തും. ഗ്രൂപ്പ് പോരില്‍ തട്ടി, നിലവിലെ അനുകൂല സാഹചര്യത്തിന് കോട്ടം തട്ടാതിരിക്കാനും നേതൃത്വം ശ്രദ്ധ ചെലുത്തുന്നു.

 

ജനം നിറഞ്ഞതോടെ വൈകീട്ട് 5.30 ഓടെ ജില്ലാ തല നേതാക്കള്‍ പ്രസംഗം ആരംഭിച്ചു. പിന്നാലെ ബിജെപി നേതാക്കളും സമ്മേളന നഗരിയിലേക്കെത്തി. രാത്രി 7.15 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളന വേദിയിലേക്ക് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം ഉച്ഛസ്ഥായിയിലായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, മുതിര്‍ന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, എംടി രമേശ്, സി കെ പത്മനാഭന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി സി ജോര്‍ജ്ജ്, കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എന്നിവരെല്ലാം വേദിയിലുണ്ടായിരുന്നു.

 

മലയാളത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച്‌ വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു. ചില ശക്തികള്‍ സുപ്രിംകോടതി വിധിയുടെ പേരില്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭക്തരെ ലാത്തി കൊണ്ട് നേരിട്ടത് ശരിയല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സുപ്രിംകോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top