×

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഞാനും ഇതേ രീതിയില്‍ അപമാനിക്കപ്പെട്ടിരുന്നു – പ്രജ്ഞ സിങ്ങിനെയും കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് മോദി

ഡല്‍ഹി : ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയുമായ പ്രജ്ഞ സിങ് ഠാക്കൂറിനെ പിന്തുണച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രജ്ഞ സിങ്ങിനെ കോണ്‍ഗ്രസ് അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അത് ഹിന്ദൂയിസത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും മോദി പറഞ്ഞു.

‘ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഞാനും ഇതേ രീതിയില്‍ അപമാനിക്കപ്പെട്ടിരുന്നു. നിരവധി ആരോപണങ്ങളായിരുന്നു അന്ന് എനിക്കെതിരെ ഉയര്‍ന്നത്. നിങ്ങള്‍ പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും നോക്കിയാല്‍ മനസിലാകും. ലക്ഷക്കണക്കിന് പേജുകളിലാണ് എനിക്കെതിരായ ലേഖനങ്ങളും വാര്‍ത്തകളും വന്നത്. തനിക്ക് യു.എസ് വിസ നിഷേധിക്കുന്നതിനും പോലും അത് കാരണമായി’- മോദി പറഞ്ഞു.

എന്നാല്‍ സത്യം പുറത്തുവന്നു. എനിക്ക് വിസ നിഷേധിച്ച അമേരിക്ക തന്നെ അത് അനുവദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 10-12 വര്‍ഷം അവര്‍ എനിക്ക് ഒരു വില്ലന്റെ പരിവേഷം തന്നു. നുണകള്‍ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ രീതിയാണ് ഇത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.

‘ഹിന്ദു ഭീകരത’ എന്ന പദം ഉപയോഗിച്ചുകൊണ്ട് ഇന്ത്യയുടെ പുരാതന പാരമ്ബര്യം അവര്‍ ഇല്ലാതാക്കുകയാണ്. ഇത് വളരെ ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് അവര്‍ പറയുന്നു. കാവല്‍ക്കാരനായി നിന്നുകൊണ്ട് തന്നെ ഞാന്‍ അതിനെ എതിര്‍ത്തു- മോദി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top