×

25 സീറ്റുകളില്‍ മല്‍സരിക്കുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് പ്രധാനമന്ത്രി ആകണം – ഇതെന്ത് മോഹം – മോദി

കമര്‍പറ: അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്തിയ ശേഷം ഇതുവരെ നടത്തിയ വിദേശയാത്രകളുടെ പേരില്‍ പ്രതിപക്ഷം നിരന്തരം ആക്രമിച്ചിട്ടും ഇതുവരെ മോദി ഇതിനോട് ഇത്തരത്തില്‍ പ്രതികരിച്ചിരുന്നില്ല. ചായക്കടക്കാരന് വിദേശയാത്ര പോകാനാണ് താത്പര്യമെന്ന് നേരത്തെ മമത ബാനര്‍ജി മോദിയെ ലക്ഷ്യമാക്കി വിമര്‍ശിച്ചിരുന്നു.

രാജ്യത്ത് 20-25 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് പോലും പ്രധാനമന്ത്രിയാകണമെന്ന മോഹമാണെന്ന് മോദി വിമര്‍ശിച്ചു. ആദ്യ മൂന്ന് ഘട്ട പോളിങ് പൂര്‍ത്തിയായപ്പോള്‍ വെസ്റ്റ് ബംഗാളില്‍ മമതയുടെ രാഷ്ട്രീയം അവസാനിക്കുകയാണെന്ന് മോദി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top