×

രണ്ടുതവണയും പരാജയപ്പെട്ടു; നാഗമ്ബടം മേല്‍പ്പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു, ട്രെയിന്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കും

കോട്ടയം: നാഗമ്ബടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള രണ്ടു ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ട്രെയിന്‍ ഗതാഗതം ഉടനെ പുനഃസ്ഥാപിക്കും.

നാഗമ്ബടത്ത് പുതിയ മേല്‍പ്പാലം വന്നതോടെയാണ് റെയില്‍വേ പാതയ്ക്കും പുതിയ മേല്‍പാലത്തിനും തകരാര്‍ സംഭവിക്കാത്ത വിധം പാലം പൊളിച്ച്‌ നീക്കാന്‍ തീരുമാനമായത്. എന്നാല്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള രണ്ടുശ്രമങ്ങളും പരാജയപ്പെട്ടു.
പാലം പൊളിക്കാനുള്ള പുതിയ തീയതി പിന്നീട് തീരുമാനിക്കും.

കോട്ടയം വഴിയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. എംസി റോഡില്‍ രാവിലെ 10 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു സ്‌ഫോടന ശ്രമം നടത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top