×

ശ്വാസകോശ സംബന്ധ രോഗം; കെ എം മാണി കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ ഐസിയുവില്‍ – പ്രാര്‍ത്ഥനയോടെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണവിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഒന്നരമാസം മുമ്ബാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട് രോഗവിവരങ്ങള്‍ ആരായുന്നുണ്ട്. ജോസ് കെ മാണി ഇന്ന് ആശുപത്രിയില്‍ എത്തിയതിനു ശേഷം കെ എം മാണിയുടെ ശാരീരീക അവസ്ഥ സംബന്ധിച്ച്‌ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദനവും നാഢീപ്രവര്‍ത്തനവും സാധാരണ നിലയില്‍ തുടരുന്നതായാണ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് മുന്‍ ധനമന്ത്രിയെ ചികിത്സിക്കുന്നത്. അടുത്തകാലത്തായി രോഗങ്ങള്‍ അലട്ടുന്നുണ്ട് കെ എം മാണിയെ. അതുകൊണ്ട് തന്നെ പാര്‍ട്ടി ചുമതലകള്‍ മകന്‍ ജോസ് കെ മാണിയെ ഏല്‍പ്പിച്ച്‌ സ്വസ്തമാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതും. എന്നാല്‍, തങ്ങളുടെ പ്രിയ നേതാവ് ആരോഗ്യവാനായി തിരികെ എത്തുമെന്ന് പ്രതീക്ഷയില്‍ തന്നെയാണ് കേരളാ കോണ്‍്ഗ്രസ് പ്രവര്‍ത്തകര്‍. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ് കെ എം മാണി. പാലാ നിയോജക മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നിയമസഭയിലേക്ക് വിജയിച്ചു കയറിയത അദ്ദേഹമാണ് കേരളത്തില്‍ ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും.

 

അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മകളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top