×

പതിനൊന്നുകാരി ഹൃ​​​ദ്യ അമ്മവീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍; ക​​​ഴു​​​ത്തി​​​ല്‍ ചു​​​റ്റി വ​​​ര​​​ഞ്ഞ പാടുകള്‍, ദുരൂഹത

കൊച്ചി: അ​​വ​​ധി​​ക്കാ​​ല​​ത്ത് അ​​​മ്മ​​വീ​​​ട്ടി​​​ലെ​​ത്തി​​യ പ​​​തി​​​നൊ​​​ന്നുകാരിയെ കു​​​ളി​​​മു​​​റി​​​യി​​​ല്‍ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. കോ​​​ടാ​​​ലി മ​​​ങ്കു​​​ഴി കു​​​ഴി​​​ക്കീ​​​ശ​​​ര​​​ത്ത് കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ള്‍ ഹൃ​​​ദ്യ (11) ആ​​​ണ് മ​​​രി​​​ച്ച​​​ത്. അങ്കമാലി ക​​​റു​​​കു​​​റ്റി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ നീ​​​രോ​​​ലി​​​പ്പാ​​​റ നീ​​​റു​​​ങ്ങ​​​ല്‍ ആ​​​ണ്ട​​​പ്പി​​​ള്ളി പ്ര​​​ദീ​​​പ് ശി​​​വ​​​രാ​​​മ​​​ന്‍റെ വീ​​​ട്ടി​​​ല്‍ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​യെ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ട​​​ത്.കൂ​​​ടു​​​ത​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ഇ​​​യാ​​​ളെ പൊലീസ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. പ്ര​​​ദീ​​​പി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​ളാ​​​ണ് ഹൃ​​​ദ്യ.

അ​​​ഞ്ചാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ​​ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന ഹൃ​​​ദ്യ അ​​​വ​​​ധി​​​ക്കാ​​​ലം ചെ​​ല​​​വി​​​ടു​​​ന്ന​​​തി​​​നാ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം വി​​​ഷു​​​വി​​​നാ​​​ണ് അ​​​മ്മ​​വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. അ​​വി​​വാ​​ഹി​​ത​​നാ​​യ പ്ര​​​ദീ​​​പും അ​​​മ്മ​​​യും മാ​​​ത്ര​​​മാ​​​ണ് വീ​​​ട്ടി​​​ലു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ഹൃ​​​ദ്യ ടി​​​വി ക​​​ണ്ടു​​കൊ​​​ണ്ടി​​​രി​​​ക്കെ പ്ര​​​ദീ​​​പി​​​ന്‍റെ അ​​​മ്മ വീ​​​ടി​​​നു പു​​​റ​​​ത്ത് തു​​​ണി അ​​​ല​​​ക്കി​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ല​​​ക്ക് ക​​​ഴി​​​ഞ്ഞ് വ​​​ന്ന​​​പ്പോ​​​ള്‍ ഹൃ​​​ദ്യ​​​യെ കാ​​​ണാ​​​തെ അ​​​ന്വേ​​​ഷി​​​ച്ച​​​പ്പോ​​​ള്‍ കു​​​ളി​​​മു​​​റി​​​യി​​​ല്‍ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പൊലീസ് പ​​​റ​​​യു​​​ന്ന​​​ത്.

തു​​​ട​​​ര്‍​​​ന്ന് ഇ​​​വ​​​ര്‍ ക​​​ര​​​ഞ്ഞ് ബ​​​ഹ​​​ളം വ​​​ച്ച​​​പ്പോ​​​ള്‍ അ​​​യ​​​ല്‍​​​വാ​​​സി​​​ക​​​ള്‍ സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​ദീ​​​പി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്നു സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ പ്ര​​​ദീ​​​പ് കു​​​ട്ടി​​​യെ കാ​​​റി​​​ല്‍ മൂ​​​ക്ക​​​ന്നൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു. ക​​​ഴു​​​ത്തി​​​ല്‍ ചു​​​റ്റി വ​​​ര​​​ഞ്ഞ നി​​​ല​​​യി​​​ല്‍ പാ​​​ടു​​​ക​​​ള്‍ ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്ന് സം​​​ശ​​​യം തോ​​​ന്നി​​​യ ഡോ​​​ക്ട​​​ര്‍ പോ​​​ലീ​​​സി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ച്ചു. റൂ​​​റ​​​ല്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി രാ​​​ഹു​​​ല്‍ ആ​​​ര്‍ നാ​​​യ​​​ര്‍ ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ല്‍​​​നി​​​ന്നും പ്ര​​​ദീ​​​പി​​​ല്‍​​​നി​​​ന്നും മൊ​​​ഴി​​​യെ​​​ടു​​​ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top