×

ഇല്ല- പി ജെ ജോസഫിന്റെ ഭൂരിപക്ഷത്തിന്റെ പകുതി പോലും ഡീനിന് ലഭിക്കില്ല – പുതിയ കണക്ക് ഇങ്ങനെ

ഇല്ല- പി ജെ ജോസഫിന്റെ   ഭൂരിപക്ഷത്തിന്റെ പകുതി  പോലും
ഡീനിന് ലഭിക്കില്ല  –  പുതിയ കണക്ക് ഇങ്ങനെ

തൊടുപുഴ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 45000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫിനെ തറ പറ്റിച്ചത്. അന്ന് റോയി വാരികാട്ടായിരുന്നു സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇന്ന് ജോയ്‌സ് ജോര്‍ജ്ജ് എന്ന സിറ്റിംഗ് എം പിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പല പഞ്ചായത്തുകളിലും പ്രതീക്ഷിച്ച ലീഡ് ഡീന്‍ കുര്യാക്കോസിന് ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലീഗിന്റെ പച്ച കോട്ടയായ ഇടവെട്ടിയില്‍ പോലും 1500 വോട്ട് മാത്രമായിരിക്കും ലീഡെന്നാണ് കണക്ക് കൂട്ടല്‍. ആകെ 17000 വോട്ട് ആയിരിക്കും യുഡിഎഫിന് ലഭിക്കുന്ന ലീഡ്. എന്നാല്‍ മുപ്പതിനായിരം വോട്ട് വരെ തൊടുപുഴയില്‍ നിന്ന് ലീഡ് ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ ഇതാണ് നേരെ പകുതിയിലേക്ക് താഴ്ന്നത്. ഇതോടെ എല്‍ഡിഎഫ് രണ്ടാംവട്ട കണക്കെടുപ്പുകള്‍ക്ക് ലോക്കല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഓരോ ബൂത്തും തിരിച്ച് എല്‍ഡിഎഫ്- യുഡിഎഫ്- എന്‍ഡിഎ എന്ന തരത്തില്‍ വോട്ട് രേഖപ്പെടുത്തി തരാനാണ് ജില്ലാസെക്രട്ടറി ബൂത്ത് ഏജന്റുമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. യാതൊരു പ്രതികാര നടപടികളും സ്വീകരിക്കില്ലെന്നും കൃത്യമായ കണ്ക്കുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമാണ് ഇവരെ അറിയിച്ചിരിക്കുന്നത്. ചില ബൂത്ത് ഏജന്റുമാര്‍ നേതാക്കളെ പ്രീതിപ്പെടുത്താന്‍ കള്ളക്കണക്കുകളാണ് നല്‍കാറുള്ളത്. ഇത്തരത്തില്‍ ബോധപൂര്‍വ്വം കള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സിപിഎം നേതൃത്വം ലോക്കല്‍ – ബ്രാഞ്ച് സെക്രട്ടറിമാരോട് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
അതിനാല്‍ വരും ദിവസങ്ങളില്‍ കൃത്യമായ കണക്കുകള്‍ കിട്ടുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറഞ്ഞത്. ഏത് സാഹചര്യത്തിലും പതിനായിരത്തിനും- 15,000 ത്തിനും ഇടയില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോയ്‌സ് ജോര്‍ജ്ജ് ജയിക്കുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനറും കണക്കു കൂട്ടിയിരിക്കുന്നത്.

 

അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോയി വാരികാടായതുകൊണ്ടാണ് ഇത്രയും കനത്ത പരാജയത്തിലേക്ക് എല്‍ഡിഎഫിനെ തള്ളിവിട്ടത്. ഇന്ന് ആ സ്ഥാനത്ത് ജോയ്‌സ് ജോര്‍ജ്ജ് എന്ന സിറ്റിംഗ് എം പിയാണ്. കൂടാതെ എണ്ണയിട്ട യന്ത്രം പോലെ എല്ലാലോക്കല്‍ കമ്മിറ്റികളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴില്‍ പ്രവര്‍ത്തനം കാഴ്ച വച്ചു. സിപിഐ, ജനതാദള്‍, തുടങ്ങിയ 10 ഘടക കക്ഷി നേതാക്കളും പ്രവര്‍ത്തകരും ജോയ്‌സിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചിരുന്നു.

എ- ഐ ഗ്രൂപ്പു പോരുകള്‍ മറന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോയി കെ പൗലോസിന്റെയും കല്ലാറിന്റെയും നേതൃത്വത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതും ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞു. 10 വര്‍ഷം മുമ്പ് പി ടി തോമസിന്റെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുകാര്‍ ഇത്രയേറെ വാശിയോടെ വീടുകയറുകയും ബൂത്ത് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നതും എല്‍ഡിഎഫ് ക്യാമ്പിനെ പോലും ഉല്‍ക്കണ്ഠയിലാക്കിയിരുന്നു.
എന്നാല്‍ എന്‍ഡിഎ ക്യാമ്പ് തൊടുപുഴ മേഖലയില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ ഏറെ മൗനത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പല ബൂത്തുകളിലും പ്രവര്‍ത്തകരെ കാണാനില്ലായിരുന്നു. ഉള്ളവര്‍ തന്നെ ഉച്ചകഴിഞ്ഞ രണ്ടിന് ശേഷം കളം കാലിയാക്കുന്ന കാഴ്ചയാണ് ഉണ്ടായത്. ബിഡിജെഎസ് പ്രവര്‍ത്തകരും തൊടുപുഴയില്‍ കഴിഞ്ഞ തവണ പ്രവീണിന് വേണ്ടി നിലകൊണ്ടതുപോലെ ബിജു കൃഷ്ണനായി രംഗത്ത് വരാത്തതും ചര്‍ച്ച ആയിട്ടുണ്ട്.

തൊടുപുഴ മേഖലയില്‍ കര്‍മ്മസമിതി പ്രവര്‍ത്തകരുടേയും ഹൈന്ദവ വിശ്വാസികളുടേയും വോട്ടുകള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്നും സിപിഎം വിലയിരുത്തി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top