×

കായംകുളത്ത് സിപിഐ നേതാവ് മുഹമ്മദ് ജലീല്‍ കള്ളവോട്ട് ചെയ്തുവെന്ന പരാതി പോലീസിന് കൈമാറി

കൊല്ലം: കായംകുളത്തെ സി.പി.ഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്‌തതായി പരാതി. സി.പി.ഐ കൗണ്‍സിലറായ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്‌തെന്ന ആരോപണവുമായി പ്രാദേശിക യു.ഡി.എഫ് നേതാക്കളാണ് രംഗത്തെത്തിയത്. കായകുളത്തെ 89ാം ബൂത്തിലും 82ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം.

82ാം ബൂത്തില്‍ 636 ക്രമനമ്ബറായും 89ാം ബൂത്തില്‍ 800ാം ക്രമനമ്ബറായും മുഹമ്മദ് ജലീല്‍ വോട്ട് രേഖപ്പെടുത്തി എന്ന് പ്രാദേശിക യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. ജലീലിനെതിരെ വോട്ടിംഗ് വിവരങ്ങള്‍ സഹിതം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top