×

വിശ്വാസത്തിന്റെ മറവില്‍ കോ – ലീ- ബി സഖ്യം ശക്തി പ്രാപിക്കുന്നു- പന്ന്യന്‍ രവീന്ദ്രന്‍

വിശ്വാസത്തിന്റെ മറവില്‍ കോ – ലീ- ബി സഖ്യം
ശക്തി പ്രാപിക്കുന്നു- പന്ന്യന്‍ രവീന്ദ്രന്‍

തൊടുപുഴ : വിശ്വാസത്തിന്റെയും കപട വിശ്വാസത്തിന്റെയും മറവില്‍ കോ ലീ ബി സഖ്യം വീണ്ടും ശക്തി പ്രാപിക്കുന്നുവെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ശബരിമല യുവതീ പ്രവേശന വിധി ഭരണഘടനാ ബെഞ്ചിന്റേതാണ്. അത് നടപ്പിലാക്കാതിരിക്കാന്‍ സാധിക്കില്ല. യാക്കോബറ്റ്- ഓര്‍ത്തഡോക്‌സ്
വിഭാഗങ്ങള്‍ തമ്മിലുള്ള വിധി ഭരണഘടനാ ബഞ്ചിന്റേത് അല്ല. ആ വിധി നടപ്പിലാക്കുന്നതില്‍ സാവകാശം തേടിയിട്ടുണ്ട്. സഭയുടെ കാര്യത്തിലും ശബരിമലയുടെ കാര്യത്തിലും സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാട്ടിയെന്ന പ്രചരണം വാസ്തവല്ലെന്നും പന്ന്യന്‍ പറഞ്ഞു.
പിണറായിയും യെച്ചൂരി പറഞ്ഞതിനെ പറ്റിയും തന്നോട് ചോദിച്ച് കുഴപ്പത്തിലാക്കാന്‍ നോക്കേണ്ടെന്നും ചിരിച്ചുകൊണ്ട് മൂടി മാടിയൊതുക്കിക്കൊണ്ട് പന്ന്യന്‍ പറഞ്ഞു. തിരുവനന്തപുരത്തെ പത്രക്കാരെപ്പോലെ മിടുമിടുക്കന്‍മാര്‍ തന്നെയാണ് ഇടുക്കിയിലെ പത്രക്കാരെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു.
രാഹുല്‍ഗാന്ധിയെ വയനാട്ടില്‍ മല്‍സരിപ്പിക്കാനുള്ള നീക്കം നടത്തിയത് എ കെ ആന്റണിയും കൂട്ടരുമാണ്. ഇവരുടെ മാനസികാവസ്ഥ എന്താണെന്നും ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാണോ ഇക്കൂട്ടര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ കെ ആന്റണിയുടെ പ്രസ്താവന തന്നെ അത്തരത്തിലാണ്. വയനാട്ടിലും അമേഠിയിലും രാഹുല്‍ ജയിക്കുന്നതോടെ ഒരെണ്ണം മാത്രമേ ഫലത്തില്‍ ബിജെപിക്കെതിരെയുള്ള എണ്ണത്തില്‍ കൂട്ടാന്‍ പറ്റുകയുള്ളൂ. ഇതിലൂടെ ബിജെപിക്ക് ഒറ്റകക്ഷികളുടെ എണ്ണമെടുക്കുമ്പോള്‍ ഒരാളെ കുറച്ച് മാത്രം കൂട്ടിയാല്‍ പോരെയെന്നും പന്ന്യന്‍ ചോദിച്ചു.
കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്നും പന്ന്യന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top