×

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ വോട്ട് ബിജെപിക്കും എല്‍ഡിഎഫിനും ലഭിച്ചിട്ടുണ്ട് – സി ദിവാകരന്‍

തിരുവനന്തപുരം: താന്‍ തിരുവനന്തപുരത്തുകാരനായത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍. തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ദിവാകരന്‍ പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ വോട്ട് മറഞ്ഞിട്ടുണ്ട്. ഇത് മറ്റ് രണ്ടു മുന്നണികള്‍ക്കും ലഭിക്കും. തീരദേശ വോട്ടുകള്‍ ഇടത്മുന്നണിക്ക് അനുകൂലമാകുമെന്നും ദിവാകരന്‍ വ്യക്തമാക്കി.

സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കും. പോളിങ് ശതമാനത്തിലെ വര്‍ധനവ് ഗുണം ചെയ്യും. വോട്ടിംഗ് ശതമാനം വര്‍ധിച്ചാല്‍ ഇടതുപക്ഷം ജയിക്കുമെന്നുറപ്പാണെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top