×

ഡോ. ബി ആര്‍ അംബേദ്കര്‍ തകര്‍ക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന്റെ ഉടമ – എല്‍ദോ എബ്രഹാം. എംഎല്‍എ

 

ഡോ. ബി ആര്‍ അംബേദ്കര്‍ തകര്‍ക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന്റെ
ഉടമ- എല്‍ദോ എബ്രഹാം. എംഎല്‍എ

മുവാറ്റുപുഴ : ഡോ. ബി ആര്‍ അംബേദ്കര്‍ ഏത് കാലത്തും തകര്‍ക്കപ്പെടുവാന്‍ കഴിയാതെ ജനമനസുകളില്‍ സ്മരിക്കപ്പെടുന്ന വ്യക്തിത്വത്തിന് ഉടമയായിരിക്കുമെന്ന് എല്‍ദോ എബ്രഹം പറഞ്ഞു. കേരള പുലയന്‍ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്ക്കറുടെ 128-ാം മത് ജന്മജയന്തി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ 128-ാം ജന്മജയന്തി ആഘോഷിക്കപ്പെടുന്ന ഈ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് അംബേദ്ക്കര്‍ തയ്യാറക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന തന്നെയാണെന്നുള്ളത് വളരെ ഗൗരവത്തോടെ അധസ്ഥിത ജന വിഭാഗം കാണേണ്ടതായിട്ടുണ്ടെന്നും ഭരണഘടനാ സംരക്ഷണത്തിനായി ഓരോ പട്ടികജാതി വര്‍ഗ്ഗ വിഭാഗക്കാരനും രംഗത്ത് വരേണ്ടത് ഡോ. അംബേദ്ക്കറോടുള്ള ആദരവിന്റെ ഭാഗമായി കാണണമെന്നും എംഎല്‍എ പറഞ്ഞു.

മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ ടി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജന്മദിന സമ്മേളനം നല്‍കി. അവര്‍ണ്ണനായ ബി ആര്‍ അംബേദ്ക്കര്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് ഒരു സവര്‍ണ്ണ ഭരണഘടന തയ്യാറാക്കാന്‍ കേന്ദ്ര ഭരണകൂടം തയ്യാറാവുകയാണെന്ന് ജന്മദിന സന്ദേശത്തില്‍ അനില്‍കുമാര്‍ പറഞ്ഞു.

 

മഹാസഭാ നേതാക്കളായ പി പി ശിവന്‍, എന്‍ കെ ഉണ്ണികൃഷ്ണന്‍, കെ ടി അയ്യപ്പന്‍കുട്ടി, സി എ സുബ്രഹ്മണ്യന്‍, ടി കെ ഉഷ, കെ എം ജോഷി, പി വി പവിത്രന്‍, ബിജു കെ കുമാരന്‍, രാജന്‍ അമ്പാംകുന്നേല്‍, പി എ ചന്ദ്രന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
കെ എ മോഹനന്‍ സ്വാഗതവും എം കെ രാമന്‍കുട്ടി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കച്ചേരിത്താഴം ജംഗ്ഷനില്‍ പ്രത്യേകം തയ്യാറാക്കിയ അംബേദ്ക്കര്‍ പ്രതിമയില്‍ സ്ത്രീകള്‍ അടക്കമുള്ള നൂറ് കണക്കിന് സഭാ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top