×

കളക്ടര്‍ അവരുടെ ജോലി കൃത്യമായി ചെയ്തു,​- സുരേഷ് ഗോപി ‘അ​യ്യ​ന്റെ​ ​ഭ​ക്ത​ര്‍​ ​അ​ത് ​അ​ല​യ​ടി​പ്പി​ച്ചി​രി​ക്കും’

തൃശൂര്‍: തനിക്കെതിരെ ചട്ടലംഘന നോട്ടീസ് അയച്ചതിന് പിന്നില്‍ രാഷ്ട്രീയ പ്രേരണ ഉണ്ടോ എന്ന് കളക്ടര്‍ വ്യക്തമാക്കണമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കളക്ടര്‍ തന്റെ ജോലി കൃത്യമായാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തിലാണ് തൃശൂര്‍ കളക്ടര്‍ അനുപമ ഐ.എ.എസ് സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടോ എന്ന കാര്യം വ്യക്തമാക്കേണ്ടത് കളക്ടര്‍ ടി.വി അനുപമയാണ്. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്‌തിരിക്കുന്നത്. അതു ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വന്നേക്കാം. വിഷയത്തില്‍ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നല്‍കി അതു പരിശോധിക്കുന്നതുവരെ പറയാന്‍ പാടില്ല എന്നതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു.

എം.പി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് കളക്ടര്‍ അനുപമയെന്ന് സുരേഷ് ഗോപി പറഞ്ഞു. ”അവരുടെ ആത്മാര്‍ഥതയെക്കുറിച്ച്‌ തനിക്ക് അറിയാം. അതിനകത്ത് കളക്ടര്‍ എന്റെയോ എതിര്‍ത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ല. നീക്കത്തിനു പിന്നില്‍ രാഷ്ട്രീയം ആണെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമെങ്കിലും അവര്‍ പറയുമല്ലോ? ഇല്ലെങ്കില്‍ വേണ്ട” – സുരേഷ് ഗോപി വ്യക്തമാക്കി

”ഞാ​ന്‍​ ​തൃ​ശി​വ​പേ​രൂ​രു​കാ​രു​ടെ​ ​മു​ന്നി​ല്‍​ ​കേ​ര​ള​ത്തി​ന്റെ​ ​ഒ​രു​ ​പ​രി​ച്ഛേ​ദ​ത്തി​നോ​ടാ​ണ് ​ശ​ബ​രി​മ​ല​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​വോ​ട്ടി​നു​ ​വേ​ണ്ടി​ ​അ​പേ​ക്ഷി​ക്കു​ന്ന​ത്.​ ​എ​ന്റെ​ ​അ​യ്യ​ന്‍,​ ​എ​ന്റെ​ ​അ​യ്യ​ന്‍,​ ​ന​മ്മു​ടെ​ ​അ​യ്യ​ന്‍,​ ​ആ​ ​അ​യ്യ​ന്‍​ ​എ​ന്റെ​ ​വി​കാ​ര​മാ​ണെ​ങ്കി​ല്‍,​ ​ഈ​ ​കി​രാ​ത​സ​ര്‍​ക്കാ​രി​നു​ള്ള​ ​മ​റു​പ​ടി​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​കേ​ര​ള​ത്തി​ല​ല്ല,​ ​ഭാ​ര​ത​ത്തി​ല്‍​ ​മു​ഴു​വ​ന്‍,​ ​അ​യ്യ​ന്റെ​ ​ഭ​ക്ത​ര്‍​ ​അ​ത് ​അ​ല​യ​ടി​പ്പി​ച്ചി​രി​ക്കും.​”- എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. ​ത​ന്റെ​ ​പ്ര​ചാ​ര​ണ​വേ​ള​ക​ളി​ല്‍​ ​ശ​ബ​രി​മ​ല​ ​ച​ര്‍​ച്ച​യാ​ക്കി​ല്ല​ ​എ​ന്ന് ​പ്ര​തി​ജ്ഞ​ ​ചെയ്തുകൊണ്ടാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

സംഭവത്തെ തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച കളക്ടര്‍ ടി.വി അനുപമക്കെതിരെ സോഷ്യല്‍ മീഡ‌ിയയില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റു‌കള്‍ക്ക് നേരെ ശരണം വിളികളും അസഭ്യവര്‍ഷവും നടത്തുകയാണ് ഇക്കൂട്ടര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top