×

അങ്കമാലി അതിരൂപതയ്ക്ക് മൂന്നു കോടി പിഴ ചുമത്തി ആദായ നികുതി വകുപ്പ്;

കൊച്ചി: വിവാദ ഭൂമി ഇടപാടില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പിഴ ചുമത്തി ആദായ നികുതി വകുപ്പ്. സഭയക്ക് അകത്ത് വിഷയം ഒത്തുതീര്‍ന്നെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ആദായ നികുതി വകുപ്പ് മൂന്നു കോടി രൂപ സഭ പിഴയടയ്ക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഭ ആദ്യ ഗഡുവായി 52 ലക്ഷം രൂപ പിഴ അടയ്ക്കുകയും ചെയ്തു. ഭൂമി ഇടപാടിന് ഇടനിലക്കാരായി നിന്നവരും പിഴ അടയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സെന്റിന് 16 ലക്ഷം രൂപ വില നിശചയിച്ചുള്ള കച്ചവട കരാര്‍ കണ്ടെടുത്ത സാഹചര്യത്തിലാണ് അന്വേഷണം നടന്നതും പിഴ അടയ്ക്കാന്‍ ആദായനികുതി വകുപ്പ് ഉത്തരവിട്ടത്. കരാര്‍ ഒപ്പുവച്ചത് ഫാ. ജോഷി പുതുവയും സാജു വര്‍ഗീസും തമ്മിലായിരുന്നു. ജോഷി പുതുവയും സാജു വര്‍ഗീസും തമ്മിലായിരുന്നു. സഭയുടെ ഭൂമി വില കുറച്ച്‌ വില്‍പന നടത്തുകയും ഇതുവഴി കോടികളുടെ ഭൂമി നഷ്ടപ്പെടുകയും ചെയ്തുവെന്ന ആക്ഷേപമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുകയും ആദായ നികുതി വകുപ്പ് പിഴ ചുമത്തുകയും ചെയ്തത്. ഇതോടെ ഇന്നലെ തന്നെ ആദ്യ ഗഡുവായ 51 ലക്ഷം രൂപ സഭ അടയ്ക്കുകയും ചെയ്തു.

2017ല്‍ ഉയര്‍ന്നുവന്ന വിവാദത്തില്‍ സഭയെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ഭൂമി വിവാദം. ഇത് സഭയില്‍ തന്നെ രണ്ടുവിഭാഗമായി തിരിഞ്ഞ് വൈദികര്‍ നിലകൊ്ള്ളുന്ന സാഹചര്യവുമുണ്ടാക്കി. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് എതിരെ മറുവിഭാഗം നിലകൊള്ളുകയും പരസ്യമായി തന്നെ രംഗത്തുവരികയും ചെയ്തതോടെ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഭൂമിയിടപാടിന്റെ പേരില്‍ ഒരു വിഭാഗം വൈദികര്‍ തന്നെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യമായിമായി രംഗത്തെത്തിയതിന് പിന്നാലെ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പുറപ്പെടുവിച്ച സര്‍ക്കുലറും ചര്‍ച്ചയായി.

ഇടപാടിലെ സുതാര്യതയില്ലായ്മയും കാനോനിക നിയമങ്ങളുടെ ലംഘനവും വലിയ ധാര്‍മിക പ്രശ്‌നങ്ങളുയര്‍ത്തുന്നു എന്ന ആക്ഷേപമാണ് ഉയര്‍ന്നത്. 66 കോടി രൂപയുടെ കടമടക്കാനായി കൊച്ചിയിലെ അഞ്ചിടത്തെ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമതൊരാള്‍ക്ക് സ്ഥലങ്ങള്‍ മുറിച്ചുവില്‍ക്കരുതെന്നായിരുന്നു ഇടനിലക്കാരനുമായി ഉള്ള കരാര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top