×

ആദ്യം പ്രതിശ്രുത വധു ആത്മഹത്യ ചെയ്തു – ഭാര്യയെ വശീകരിച്ചു; സൈനികന്‍ ആത്മഹത്യ ചെയ്തു പോലീസിലെ വില്ലന്‍ അമിതാഭിനെ അറസ്റ്റ് ചെയ്തു

അമിതാബിനെ പ്രണയിച്ച തിരുവനന്തപുരത്തെ വെള്ളനാടുള്ള പെണ്‍കുട്ടി ആറുമാസം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അമിതാബുമായി വിവാഹ നിശ്ചയം കഴിഞ്ഞശേഷം പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ‘നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്’ എന്നായിരുന്നു അമിതാബിന് പെണ്‍കുട്ടിയുടെ ആത്മഹത്യാ സന്ദേശം.

അമിതാബിനു നിരവധി പ്രണയങ്ങളുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. പൊലീസില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായ അമിതാഫ് ഈ കേസില്‍ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാറാകുമ്ബോഴാണ് ഇപ്പോള്‍ വിവാദമായ കേസ് ഉണ്ടാകുന്നതും അമിതാബ് അറസ്റ്റിലാകുന്നതും. നിരവധി പെണ്‍കുട്ടികളുമായി പ്രണയബന്ധം സ്ഥാപിക്കുന്നതില്‍ വിരുതനായിരുന്നു അമിതാബ്. പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്ബോള്‍ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. വെള്ളനാടുള്ള പെണ്‍കുട്ടിയെ അമിതാബ് പരിചയപ്പെടുന്നത് പഠനകാലത്താണ്. പഠനത്തില്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. സ്‌കൂളില്‍ ഒന്നാം സ്ഥാനം.

പെണ്‍കുട്ടി ബെംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് വിവാഹ നിശ്ചയം നടത്തുന്നത്. വിവാഹത്തിനായി അമിതാബ് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. സാമ്ബത്തികമായി പിന്നാക്കമായിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ചെയ്യാവുന്നതെല്ലാം ചെയ്തു. പക്ഷേ മറ്റു പെണ്‍കുട്ടികളുമായുള്ള അമിതാബിന്റെ അടുപ്പത്തെ കുറിച്ച്‌ പ്രതിശ്രുത വധു അറിഞ്ഞതോടെ ബന്ധത്തില്‍ വിള്ളലുണ്ടായി. മറ്റു ബന്ധങ്ങളില്‍നിന്ന് പിന്മാറണമെന്ന് പെണ്‍കുട്ടി നിരന്തരം ആവശ്യപ്പെട്ടിട്ടും അമിതാബ് അതിനു തയാറായില്ല. എന്നു മാത്രമല്ല ഇതു ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അമിതാബ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലാണ് പെണ്‍കുട്ടി സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്.

പാങ്ങോട് ഭരതന്നൂര്‍ സ്വദേശിയായ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കഴിഞ്ഞ ദിവസം അമിതാബ് അറസ്റ്റിലായത്. അമിതാബും, തന്റെ ഭാര്യയുമായുള്ള ബന്ധം അറിഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യയെന്നാണു സൂചന. വിശാഖിന്റെ ഭാര്യ അഞ്ജനയും അമിതാബും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു വിശാഖും അഞ്ജനയും തമ്മിലുള്ള വിവാഹം. അഞ്ജനയുടെ വിവാഹ ശേഷവും ഈ ബന്ധം തുടര്‍ന്നു. അഞ്ജനയുടെ ഭര്‍ത്താവായ വിശാഖിന് അഹമ്മാദാബാദിലെ ജാംനഗറിലായിരുന്നു ജോലി. വിവാഹശേഷം വിശാഖ് ജോലി സ്ഥലത്തേക്ക് പോയപ്പോള്‍ ഭാര്യ അജ്ഞന സ്വന്തം വീട്ടിലേക്ക് വന്നു.

അമിതാബുമായുള്ള ബന്ധം അപ്പോഴും തുടര്‍ന്നു. ഭര്‍ത്തൃവീട്ടില്‍നിന്നുകൊണ്ടുവന്ന 17പവന്‍ സ്വര്‍ണം അഞ്ജന അമിതാബിനു നല്‍കി. അഞ്ജന ഗര്‍ഭിണിയാണെന്നും സംരക്ഷിക്കണമെന്നും അമിതാബ് വിശാഖിനെ വിളിച്ചു പറഞ്ഞതായി വിശാഖിന്റെ സഹോദരന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അമിതാബ് ഫോണ്‍ വിളിച്ചശേഷമാണ് വിശാഖ് ആത്മഹത്യ ചെയ്യുന്നത്. വിശാഖ് മരിക്കുന്നതിനു മുന്‍പ് സഹോദരന് അയച്ച സന്ദേശങ്ങളാണ് കേസില്‍ അമിതാബിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top