×

ആനയുളള കാര്യം ഡ്രൈവര്‍ മറന്നു; പെട്രോള്‍ പമ്ബിന്റെ മേല്‍ക്കൂരയില്‍ തട്ടി കര്‍ണന്‍ ആനയ്ക്ക് ഗുരുതര പരുക്ക്; നാട്ടുകാര്‍ ബഹളംവച്ചു

കൊച്ചി: തൃപ്പൂണിത്തുറയില്‍ പെട്രോള്‍ പമ്ബിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനയ്്ക്ക് പരുക്ക്. തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കാണ് പരുക്കറ്റത്. ആനയെ കയറ്റിയ ലോറി ഡ്രൈവര്‍റെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയുടെ തല ഇടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുറെക്കൂടി ശ്രദ്ധ കാണിച്ചാല്‍ അപകടം ഒഴിവാക്കാമായിരുന്നെന്നാണ് നാട്ടുകാരുടെ വാദം. മരട് തുരുത്തിക്കാട് അമ്ബലത്തിലെ ക്ഷേത്രഉത്സവം കഴിഞ്ഞ് തൃശൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആനയെ കയറ്റിയ ലോറി മുന്നോട്ട് എടുത്തതോടെ ആനയുടെ തല കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ളവര്‍ ബഹളംവച്ചതോടെയാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയായിരുന്നു.

ആനയുടെ പരുക്ക് ഗുരുതരമാണോ എന്നതിനെ കുറിച്ച്‌ വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയുകയുള്ളുവെന്ന് പാപ്പാന്‍മാര്‍ പറഞ്ഞു. രാവിലെ അപകടം നടന്നിട്ടും സംഭവസ്ഥലത്ത് ഉച്ചവരെ ഡോക്ടര്‍മാര്‍ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആനയെ തൃപ്പൂണിത്തുറയിലുള്ള ഒരു പറമ്ബില്‍ തളച്ചിട്ടിരിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top