×

475 കേസുകളിലെ ഒന്നാം പ്രതിയാണ് ഞാന്‍- ശബരിമല വിഷയം ആളിക്കത്തിച്ച്‌ കര്‍മ്മസമിതി; അതി രൂക്ഷമായി പ്രതികരിച്ച് ചിദാനന്ദപുരി സ്വാമികള്‍

ശബരിമല യുവതീ പ്രവേശന വിഷയം ശബരിമല കര്‍മ്മസമിതി പ്രചാരണ വിഷയമാക്കും അതിനു കര്‍മ്മസമിതിക്ക് യാതൊരു മടിയുമില്ലെന്നാണ് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സ്വാമി ചിദാനന്ദപുരി പറഞ്ഞത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ കര്‍മ്മസമിതിക്ക് മുന്നില്‍ യാതൊരു തടസവും ഇല്ലെന്നും കര്‍മ്മസമിതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി അല്ലെന്നുമാണ് സ്വാമി ചിദാനന്ദപുരി പറഞ്ഞത്.

മുഖ്യപ്രഭാഷണം നടത്തിയ ശബരിമല കര്‍മ്മ സമിതി അധ്യക്ഷ ശശികല ടീച്ചറും ഇടത് സര്‍ക്കാരിനെ നേരെ ആഞ്ഞടിക്കുകയാണ് ചെയ്തത്.ശബരിമലയില്‍ ഇടത് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി വരുക തന്നെ വേണം. ശബരിമല പ്രശ്‌നത്തില്‍ കേസുകളുടെ പെരുമഴക്കാലമാണ് വരുന്നത്. 50000 കേസുകളാണ് ശബരിമല പ്രശ്‌നത്തില്‍ ഇടത് സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത്. 475 കേസുകളിലെ ഒന്നാം പ്രതിയാണ് ഞാന്‍.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമാധാനമായി സമരം ചെയ്ത എനിക്ക് നേരെ തുടര്‍ കേസുകള്‍ ആണ് ചുമത്തിയത്. കോട്ടയത്ത് ഉണ്ടായിരുന്ന ഞാന്‍ എങ്ങിനെയാണ് അതെ ദിവസം എല്ലാ ജില്ലകളിലും എത്തുക. എല്ലാ ജില്ലകളിലും ഞാന്‍ അക്രമപ്രവര്‍ത്തനം നടത്തി എന്ന് പറഞ്ഞു ഒന്നാം പ്രതിയായാണ് ഈ കേസുകള്‍ എല്ലാം ഇടത് സര്‍ക്കാര്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇനിയും ഒട്ടനവധി കേസുകള്‍ എനിക്കെതിരെ ഒരുങ്ങുന്നുണ്ട്. ആയിരത്തിലധികം കേസുകള്‍ ആണ് ഞാന്‍ പ്രതിയായി മാറുന്ന കേസുകള്‍ ആണ് വരാന്‍ പോകുന്നത് എന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്-ശശികല ടീച്ചര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top