×

അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; – നാളെയും മറ്റന്നാളും താപനില നാല് ഡി​ഗ്രിവരെ ഉയരാം; ജനങ്ങള്‍ ജാഗ്രത

കൊച്ചി: സംസ്ഥാനത്ത് സുര്യാതപ മുന്നറിയിപ്പ് തുടരുന്നു. നാളെയും മറ്റന്നാളും അഞ്ച് ജില്ലകളില്‍ താപനില നാല് ഡിഗ്രിവരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാം. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഈ മാസം 118 പേര്‍ക്ക് സൂര്യാഘാതമേറ്റതായാണ് കണക്ക്. ഈയാഴ്ചയില്‍ മാത്രം 57 പേര്‍ക്ക് സൂര്യാഘാതമേറ്റതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു

സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റ് ഇ​ന്ന് ര​ണ്ടു പേ​ര്‍ മ​രി​ച്ച​താ​യാണ് റിപ്പോര്‍ട്ടുകള്‍. പാ​റ​ശാ​ല​യി​ല്‍ മ​ധ്യ​വ​യ​സ്ക​നും ക​ണ്ണൂ​ര്‍ വെ​ള്ളോ​റ​യി​ല്‍ വ​യോ​ധി​ക​നു​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. പാ​റ​ശാ​ല​യി​ല്‍ ക​രു​ണാ​ക​ര​ന്‍ എ​ന്ന​യാ​ള്‍ വ​യ​ലി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. വെ​ള്ളോ​റ​യി​ല്‍ കാ​ട​ന്‍​വീ​ട്ടി​ല്‍ നാ​രാ​യ​ണ​ന്‍ (67) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ലും പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്.

അ​തേ​സ​മ​യം, ഇ​രു​വ​രു​ടെ​യും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കൂ. ഇ​തി​നി​ടെ കൊ​ല്ലം പു​ന​ലൂ​രി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ര്‍​എ​സ്പി നേ​താ​വി​നും സൂ​ര്യാ​ഘാ​ത​മേ​റ്റു. പു​ന​ലൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നാ​സ​ര്‍ ഖാ​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​യാ​ളെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ട്ട് മൂ​ന്നു വ​യ​സു​കാ​രി​ക്കും പൊ​ള്ള​ലേ​റ്റു. കു​മ്ബള സ്വ​ദേ​ശി മ​ര്‍​വ​യ്ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ര്‍​ധി​ച്ച തോ​തി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ല്‍ മ​തി​യാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. വെ​യി​ല്‍ നേ​രി​ട്ടേ​ല്‍​ക്കു​ന്ന വി​ധ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കു സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. രാ​വി​ലെ 11 മ​ണി മു​ത​ല്‍ 3മ​ണി​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റ്റി​യും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top