×

ജോസഫിന്റെ കാര്യം സ്‌പെഷ്യലായി പരിഗണിക്കണം- ഉമ്മന്‍ചാണ്ടിയും രമേശും ഒ കെ.; – പക്ഷേ മുല്ലപ്പിള്ളി …..

തിരുവനന്തപുരം : ഇടുക്കി സീറ്റ് ജോയ്‌സ് ജോര്‍ജില്‍ നിന്നും കരസ്ഥമാക്കണമെങ്കില്‍ കൂടുതല്‍ ശക്തന്‍മാരെ മാത്രം രംഗത്ത് ഇറക്കണമെന്ന് ഇടുക്കി ഡിസിസി മുല്ലപ്പിള്ളി രാമചന്ദ്രനേയും കെ സി വേണുഗോപാലിനെയും അറിയിച്ചു. മല്‍സരിച്ച് തോറ്റവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എട്ടിന്റെ പണി ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കെപിസിസിയെ വിവരം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പി ജെ ജോസഫ് നിന്നാല്‍ പി ടി തോമസ് ജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ മണ്ഡലം തിരികെ പിടിക്കാമെന്നാണ് കോണ്‍ഗ്‌സ് നേതൃത്വം ആത്മവിശ്വാസത്തിലാണ്. റോഷി അഗസ്റ്റിനും ജോസ് കെ മാണിക്കും പി ജെ യെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിരുദ്ധ അഭിപ്രായവുമില്ല.
എന്നാല്‍ കെ പിസിസി പ്രസിഡന്റ് ഘടക കക്ഷികള്‍ക്ക് ഇനിയും സീറ്റ് നല്‍കേണ്ടതില്ലായെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം എന്ന് കാര്യം തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ജോസഫിന്റെ കാര്യം സ്‌പെഷ്യല്‍ കേസാക്കി പരിഗണിക്കണം. കഴിഞ്ഞ 9 വര്‍ഷക്കാലമായി യുഡിഎഫിനൊപ്പം അടി പതറാതെ നില്‍ക്കുന്ന ജോസഫിനെ ഒഴിവാക്കിയാല്‍ 7 മണ്ഡലങ്ങളില്‍ യുഡിഎഫിന് അത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് രമേശും ഉമ്മന്‍ചാണ്ടിയും പറയുന്നു.

എന്നാല്‍ കെ സി വേണുഗോപാലും മുല്ലപ്പിള്ളിയും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതായിരിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. മുന്നണി മര്യാദകള്‍ പാലിച്ചും ജോസഫിന്റെ മുന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തി മാത്രമേ അന്തിമ തീരുമാനം എടുക്കാവൂവെന്ന് ഉമ്മന്‍ചാണ്ടി രാഹുലിനെ അറിയിച്ചിട്ടുണ്ട്. കെ പിസിസി തരുന്ന ലിസ്റ്റ്ാണ് ആദ്യം പരിഗണിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ ജോസഫ് മല്‍സരിക്കുക തന്നെ ചെയ്യുമെന്നാണ് നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍. അപമാനിച്ചത് ആദ്യം കേരള കോണ്‍ഗ്രസ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നുള്ള വികാരവും ജോസഫിനുണ്ട്. തന്റെ തീരുമാനം UDF പട്ടിക വന്ന ശേഷം മാത്രം ഇനി പ്രതികരണം ഉള്ളൂവെന്നും ജോസഫ് കടുപ്പിച്ച് പറഞ്ഞിട്ടുണ്ട്. പി ജെ വീണ്ടും വിമത സ്ഥാനാര്‍ത്ഥി ആകുമോ? എന്ന കാര്യത്തില്‍ തിങ്കളാഴ്ചയോടെ ചിത്രം വ്യക്തമാകും, ചൊവ്വാഴ്ച വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top