×

താമര കുമ്പിളില്‍ – ഫാ. വടക്കന്റെ ബന്ധു ടോം വടക്കന്‍ ബിജെപിയില്‍ – രവിശങ്കര്‍ പ്രസാദില്‍ നിന്നും അംഗത്വമെടുത്തു

ടോം വടക്കന്‍ ബിജെപിയില്‍ – രവിശങ്കര്‍ പ്രസാദില്‍ നിന്നും അംഗത്വമെടുത്തു- എഐസിസി വക്താവ് ടോം വടക്കന്‍ രവിശങ്കര്‍ പ്രസാദില്‍ നിന്നും അംഗത്വമെടുത്തു. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാട് തന്നെ ഏറെ ആകര്‍ഷിച്ചു. കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് വ്യാപകമാവുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഏറെ എംഎല്‍എ മാരും മുന്‍ എം പി മാരും ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. അല്‍പ്പ സമയം മുമ്പാണ് ഡെല്‍ഹിയിലെ ബിജെപി ഓഫീസിലേത്തിയാണ് മെമ്പര്‍ഷിപ്പ് വാങ്ങിയത്. തൃണമൂല്‍ എംഎല്‍എ ബിജെപിയില്‍ നിന്നും അംഗത്വം എടുത്തിരുന്നു. ടോം വടക്കന്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡെല്‍ഹിയിലെ എല്ലാ മലയാളി മാധ്യമ പ്രവര്‍ത്തകരും ബിജെപി ഓഫീസിന് മുമ്പില്‍ തമ്പടിച്ചിരിക്കുകയാണ്. ഫാ. വടക്കന്റെ ബന്ധുവാണ് ടോം വടക്കന്‍. സോണിയ ഗാന്ധിയുമായി ഏറെ അടുപ്പത്തിലായിരുന്നു വടക്കന്‍. കഴിഞ്ഞ 5 വര്‍ഷമായി എഐസിസി വക്താവായി പ്രവര്‍ത്തിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top