×

തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് മൂന്നിന് ഉദ്ഘാടനം ചെയ്യാൻ രമേശ് ചെന്നിത്തല എത്തും

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് മൂന്നിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും.

കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എം.എൽ.എ, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എം.എൽ.എ, ജോണി നെല്ലൂർ, ജോസ് കെ.മാണി എം.പി, അനൂപ് ജേക്കബ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തേക്കേടം, മുൻ എം.പി ജോയി എബ്രഹാം , കൺവീനർ ജോസി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി. ക.വി ബാസി, സനൽ മാവേലി, ടി.സി അരുൺ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് ശാസ്ത്രി റോഡിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യും. കൺവൻഷനു മുന്നോടിയായി ശാസ്ത്രി റോഡ് യുഡിഎഫിലെ കക്ഷികളുടെയും വിവിധ പാർട്ടികളുടെയും കൊടിതോരണങ്ങളാലും സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളാലും അലങ്കരിച്ചിട്ടുണ്ട്. വർണ്ണാഭമായ അന്തരീക്ഷത്തിലാവും കൺവൻഷൻ നടക്കുക. കൺവൻഷൻ ഉദ്ഘാടനത്തിനായി എ.ഐ.സിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ആന്ധ്രയുടെ ചുമതല കൂടിയുള്ള ഉമ്മൻചാണ്ടിക്ക്‌ ആന്ധ്രയിലേക്ക് പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല എത്തുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top