×

വ്യവസായിയെ നഗ്നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം തട്ടി: 27 കാരിയായ തൃശൂര്‍ സ്വദേശിനി പിടിയില്‍

കോഴിക്കോട്: റിസോര്‍ട്ട് ഉടമയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. 27 കാരിയായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷമീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോര്‍ട്ടില്‍ മുറി വാടകയ്ക്ക് എടുത്ത് റിസോര്‍ട്ട് ഉടമയെ വിളിച്ചുവരുത്തി ഷമീനയോടൊപ്പം ഫോട്ടോയും വീഡിയോയും എടുത്താണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതുകാണിച്ച്‌ ഭീഷണിപ്പെടുത്തി ആദ്യം 40000 രൂപ വാങ്ങി. പിന്നീട് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ റിസോര്‍ട്ട് ഉടമ തിരുവമ്ബാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂമ്ബാറ സ്വദേശി ഡോണ്‍, തിരുവമ്ബാടി സ്വദേശി ജോര്‍ജ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയായ ഷമീന വലയിലായത്. കേസില്‍ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്നും സംശയിക്കുന്നു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top