×

ലോണിന്റെ നോംസ് അറിയാതെ പറ്റിയ പിശക്- സജി മഞ്ഞക്കടമ്പന്‍ താന്‍ സബ്‌സിഡി കൈപ്പറ്റിയില്ല, കെഎഫ്‌സിക്ക് നഷ്ടം ഇല്ല നിയമ നടപടി സ്വീകരിക്കുമെന്നും സജി

കോട്ടയം: വ്യാജ കമ്പിനി രൂപീകരിച്ച് 20 ലക്ഷം രൂപാ താൻ തട്ടിയെടുത്തു എന്ന ആരോപണവും കേസും രാഷ്ട്രീയപ്രേരിതമാണെന്ന് യൂത്ത് ഫണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തന്നെ അപമാനിക്കാനുള്ള രാഷ്ട്രീയ പ്രതിയോഗികളുടെ നീക്കമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. കെ.എഫ്.സി ആദ്യമായി ഏർപ്പെടുത്തിയ ലോണിന്റെ നോംസ് കൃത്യമായി മനസ്സിലാക്കാതെ പറ്റിയ പിശകാണ് എന്റെ മേൽ വ്യാജരേഖ ചമച്ചുയെന്നു പറഞ്ഞ് ഇപ്പോൾ ചുമത്തിയിരിക്കുന്നതെന്നും സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.
കെ.എഫ്.സി യിൽ നിന്നും സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി 21 വയസ്സ് പൂർത്തിയായവർക്ക് മാത്രമേ അപേക്ഷിക്കാവു എന്ന കെ എഫ് സി യുടെ നിബന്ധന മനസ്സിലാക്കാതെ അപേക്ഷയിൽ 20 വയസ്സ് ഉള്ള ഒരാളെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 21 വയസ്സ് പൂർത്തിയായവരുടെ അപേക്ഷ മാതമേ പരിഗണിക്കു എന്ന കെ എസ് എഫ് യുടെ നിർദ്ദേശാനുസരണം 21 വയസ്സ് തികയാത്ത സഹോദര പുതിയെ മാറ്റി പകരം ഭാര്യയെ അപേക്ഷയിൽ ഉൾപ്പെടുത്തുകയായിരുന്നു ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു.
ലോണിന് അപേക്ഷിച്ച കാലയളവിൽ സജിയുടെ ഭാര്യ രാമപുരം ബാങ്കിൽ ജോലിയിൽ പ്രവേശിച്ചിരുന്നു എന്നതിനാൽ തൊഴിൽരഹിതർക്കുള്ള ലോണിന് അപേക്ഷ നൽകിയെന്ന് കാണിച്ച കരാർ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. പാലാ, കരൂർ സ്വദേശി ബിൻസ് എന്നയാളാണ് പരാതിക്കാരൻ. മുൻപ് ഇതേ പരാതിയിൽ പോലീസ് ഈ കേസ് അന്വേഷിക്കുകയും കേസിൽ സർക്കാരിനോ കെ എഫ് സി ക്കോ ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ലായെന്നും അപേക്ഷ സബ്സിഡി കൈപ്പറ്റിയിട്ടില്ലായെന്നും ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ കേസ് റദ്ദ് ചെയ്യുകയാണുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. ഇതേ പരാതിയിൽ അന്വേഷണം നടത്താൻ മാസങ്ങൾക്കുമുമ്പ് കോടതി ഉത്തരവിടുകയും ചെയ്തതാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ടി കേസ് വാർത്തയാക്കി തന്നെയും കുടുംബത്തെയും അപമാനിക്കാൻ ചിലർ ശ്രമം നടത്തുകയാണ്. എന്ന് കോട്ടയത്തു നടത്തിയ പത്രസമ്മേളനത്തിൽ സജി ആരോപിച്ചു.
ഭാര്യയുടെ പേരിലുള്ള 2 ഏക്കർ സ്ഥലം ഈടു നൽകിയാണ് ഞാൻ ലോൺ എടുത്തിരിക്കുന്നത് എന്നും പലിശ രഹിത വായ്പയുടെ ഒരു ആനുകൂല്യവും കൈപ്പറ്റിയിട്ടുമില്ല എന്നും സജി മഞ്ഞക്കടമ്പിൽ വെളിപ്പെടുത്തി. അപേക്ഷയിലെ പിശക് ചൂണ്ടികാണിക്കപ്പെട്ടപ്പോൾ തന്നെ ഈടുവസ്ത ഉടമയായ ഭാര്യയെ പ്രസ്തുത യൂണിറ്റിൽ നിന്നും ഒഴിവാക്കുകയും, ഭാര്യ ഉൾപ്പെടെ 5 പേർക്ക് 20 ലക്ഷം രൂപാ ലോൺ ലഭിക്കേണ്ടിയിരുന്നത് 17 ലക്ഷം രൂപാ മാത്രമാണ്  ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ടീയമായി ഇല്ലാതാക്കുവാനും അപമാനിക്കുവാനുമായി രാഷ്ട്രീയ എതിരാളികൾ നൽകിയ കേസിന്മേൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതമാർഗ്ഗത്തിനായി വസ്തു ഈടുവെച്ച് ലോൺ എടുത്ത് സ്ഥാപനം തുടങ്ങിയത് എന്നാൽ നിരവ് മോദിയും, വിജയ്മല്യയും ഉൾപ്പെടെയുള്ള കോർപ്പറേറ്റുഭീമന്മാർ നടത്തിയ തട്ടിപ്പുപോലെ ചിത്രീകരിക്കുവാനായി ചിലർ ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top