×

ശബരിമല ഉത്സവം ; യുവതി പ്രവേശനം അഭ്യൂഹം ശക്തം- തടയാനുറച്ച് കര്‍മ്മസമിതി

ക്ഷേത്ര തിരു ഉല്‍വത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര തിരു നട ഇന്ന് തുറക്കും.നാളെയാണ് കൊടിയേറ്റ്. തിരുആറാട്ട് 21.ന് പമ്ബ നദിയില്‍ നടക്കും. അതിനിടെ ഉത്സവ സമയത്ത് സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ശബരിമല കര്‍മ്മസമിതി പ്രതിരോധം തീര്‍ക്കാന്‍ സന്നിധാനത്തുണ്ട്. ഇത്തവണ പൊലീസ് സുരക്ഷ കുറച്ചിട്ടുണ്ട്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകുന്നതിനാല്‍ സര്‍ക്കാരിന് വിശ്വാസികളെ പിണക്കാന്‍ താല്‍പ്പരമില്ല. അതുകൊണ്ടാണ് നിരോധനാജ്ഞ മാറ്റുന്നത്.

ഇന്ന് വൈകിട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരി ശ്രീകോവിലില്‍ നട തുറക്കും. തുടര്‍ന്ന് 18-ാം പടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി തീ പകരും.വൈകുന്നേരം 7 മണി മുതല്‍ പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. നാളെ രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍. ബിംബ ശുദ്ധി ക്രിയകളും തുടര്‍ന്ന് നടക്കും.ശേഷം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും.വൈകുന്നേരം 6.30ന് ദീപാരാധന. തുടര്‍ന്ന് അത്താഴപൂജ, മുളയിടല്‍, ശ്രീഭൂതബലി എന്നിവയും നടക്കും.

13മുതല്‍ എല്ലാം ദിവസവും ഉല്‍സവ ബലിയും ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉല്‍സവ ദിവസമായ 16ന് ആണ് വിളക്ക് എഴുന്നെള്ളിപ്പ്.9-ാം ഉല്‍സവ ദിനമായ 20 ന് പള്ളിക്കുറിപ്പ്. 10-ാം ഉല്‍സവ ദിനമായ 21ന് ആണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്ബയിലെ ഭക്തിനിര്‍ഭരമായ ആറാട്ടുംപൂജയും.. തുടര്‍ന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും. രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. മീനമാസ പൂജകള്‍ക്കായും ഉല്‍സവ സമയത്ത് തന്നെയാണ് നട തുറന്നിരിക്കുന്നത്.

സ്വര്‍ണം പൂശിയ പുതിയ ശ്രീകോവില്‍ വാതിലിന്റെ സമര്‍പ്പണവും ഇന്ന് നടക്കും. വലിയ ഭക്തജന തിരക്കായായിരിക്കും ശബരിമല ഉല്‍സവത്തിന് നടതുറക്കുമ്ബോള്‍ അയ്യദര്‍ശനപുണ്യ തേടി സന്നിധാനത്ത് എത്തുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top