×

അച്ഛന്റെ അനുഗ്രഹം തേടി… !’; , പ്രചാരണത്തിനിറങ്ങുമെന്ന് പ്രീതി നടേശന്‍

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി അച്ഛനും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തൃശൂരില്‍ തന്നെയാണ് മല്‍സരിക്കുക. അതില്‍ ഇനി മാറ്റമില്ല. തൃശൂരില്‍ വിജയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

 

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 3 പേർ, ചിരിക്കുന്ന ആളുകൾ

എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തോട്, താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. അക്കാര്യം ജനറല്‍ സെക്രട്ടറി പറയട്ടെ. തന്നെ വെറുതെ വിടൂ എന്നായിരുന്നു തുഷാര്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വവും ബിഡിജെഎസും ആവശ്യപ്പെട്ടതു കൊണ്ടാണ് മല്‍സരരംഗത്തിറങ്ങിയതെന്നും തുഷാര്‍ പറഞ്ഞു. അതേസമയം തൃശൂരില്‍ തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ അറിയിച്ചു.

 

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 3 പേർ

എസ്‌എന്‍ഡിപി യോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നാണ് തന്‍രെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇന്ന് രാവിലെയും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍കാലത്ത് എസ്‌എന്‍ഡിപിയോഗം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചിരുന്നു.

പ്രമുഖ പാര്‍ട്ടിയുടെ പാനലില്‍ മല്‍സരിച്ചിട്ടുപോലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. കെട്ടിവെച്ച കാശുപോലും കിട്ടാത്തവരുണ്ട്. ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top