×

സുനീറിനെ പിന്‍വലിക്കാന്‍ സിപിഐ തയ്യാറാകണം- സുധീരന്‍ ; ‘ രാഹുലിന്റെ പരാജയം’ ഇനിയുള്ള പരിശ്രമം അതിന് – പിണറായി

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിൽ  പിപി സുനീറിനെ പിൻവലിക്കാൻ സിപിഐ തയ്യാറാവണമെന്ന്  കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന കാര്യത്തിൽ എൽ ഡി എഫ് എത്രയും പെട്ടെന്ന്  ഉചിതമായ തീരുമാനമെടുക്കണം. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം കണക്കിലെടുത്ത് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ ഇടതുപക്ഷം തയ്യാറാകണം. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം കേരളത്തിന് പുരോഗതി ഉണ്ടാക്കുമെന്നും വിഎം സുധീരൻ തിരുവനന്തപുരത്ത് പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാര്‍ത്ഥിയാകാൻ തീരുമാനിച്ച സാഹചര്യത്തിൽ നിലവിലെ സ്ഥാനാര്‍ത്ഥിയെ പിൻവലിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്ന് യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹനാനും അഭിപ്രയപ്പെട്ടു. കേരളത്തിന് കിട്ടിയ ദേശീയ അംഗീകാരമാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്നും ഇതോടെ കേരളത്തിലെ എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളുടെയും വിജയമുറപ്പിച്ചെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

എന്നാൽ രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകുമെന്നും മത്സരം പ്രതീകാത്മകമാണെങ്കിൽ ബിജെപിക്ക് ശക്തിയുള്ള ഇടത്ത് ആകാമായിരുന്നു എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.

 

രാഹുലിനെ തോൽപ്പിക്കാൻ ഇടത് മുന്നണിക്ക് കഴിയുമെന്നും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കുന്നതിന് രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top