×

രണ്ടിലയ്ക്ക് രണ്ടില്ല; ജോസഫിനെ കോട്ടയത്ത് മല്‍സരിപ്പിക്കാന്‍ ധാരണ

ഇല്ല, രണ്ടിലയ്ക്ക് രണ്ടില്ല,, ‘കേരള കോൺഗ്രസിന് ഒരു സീറ്റ് മാത്രം,,, വെള്ളിയാ ഴ്ച നേത്യ യോഗം,, കോട്ടയത്ത് സ്ഥാനാർത്ഥി പി ജെ ജോസഫ് തന്നെ,, ഇനി വേണ്ടത് ചെയർമാൻ കെ എം മാണിയുടെ പ്രഖ്യാപനം മാത്രം . കോട്ടയം ഇക്കുറി ജോസഫിന് വിട്ടുകൊടുക്കാൻ തത്വത്തിൽ തീരുമാനം, ജോസഫിന് വേണ്ടി വാദിച്ചത് ഉമ്മൻ ചാണ്ടിയും ബെന്നി ബഹനാനുo, K C ജോസഫും, നിഷ്പക്ഷ നിലപാടുമായി മുല്ലപ്പിള്ളി . മാണിസാർ മൽസരിക്കുന്നില്ലെങ്കിൽ കൂടുതൽ സ്വീകാര്യൻ പി ജെ എന്ന് രമേശ് ചെന്നിത്തല .

കോട്ടയം : നാളെ ചേരുന്ന ഉന്നതതലയോഗത്തില്‍ പി ജെ ജോസഫിനെ മല്‍സരിപ്പിക്കാന്‍ തത്വത്തില്‍ ധാരണയായി. ദേശീയ പ്രാധാന്യം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസിന്റെ സീറ്റ് വിട്ടുനല്‍കുന്നതിലെ ബുദ്ധിമുട്ട് കെ എം മാണിയെയും ജോസഫിനെയും ഉമ്മന്‍ചാണ്ടിയും രമേശും അറിയിച്ചു.

 

59 എംഎല്‍എ മാരുള്ള സിപിഎം 15 സീറ്റിലാണ് മല്‍സരിക്കാറുള്ളതെന്നും 22 എംഎല്‍എ മാരുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ടതാണെന്നും കെ എം മാണി ചര്‍ച്ചയ്ക്കിടെ വാദി്ച്ചു.

 

മുന്‍കാലങ്ങളില്‍ കോട്ടയം, ഇടുക്കി, മുകുന്ദപുരം സീറ്റുകള്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നുവെന്ന് പി ജെ ജോസഫും വാദിച്ചു. എങ്കിലും ഇപ്പോഴെത്തെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണിക്ക് മാത്രമായി സീറ്റ് തരാന്‍ സാധിക്കില്ലെന്ന് മുല്ലപ്പിള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കോട്ടയം സീറ്റില്‍ ഏത് സ്ഥാനാര്‍ത്ഥിക്കും പൂര്‍ണ്ണ പിന്തുണയുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Image result for k m mani with jose k mani

കെ എംമാണി മല്‍സരിക്കുന്നുണ്ടെങ്കില്‍ കോട്ടയത്ത് മല്‍സരിക്കണമെന്നും അല്ലെങ്കില്‍ കഴിഞ്ഞ് കുറേ വര്‍ഷങ്ങളായി യുഡിഎഫ് പക്ഷത്ത നിലനില്‍ക്കുന്ന ജോസഫിന് ദില്ലിക്ക് പോകാനും എം പി ആകാനുമുള്ള ഒരു അവസരം നല്‍കാന്‍ ശ്രമിച്ചൂടെ എന്ന് രമേശ് ചോദിച്ചു.

 

പാര്‍ട്ടിയുടെ മറ്റ് ആഭ്യന്തര കാര്യങ്ങളില്‍ ഇഠപെടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുന്നില്ലെന്ന് മുല്ലപ്പിള്ളിയും പറഞ്ഞു.

Related image

 

എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി സി തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. സിന്ധുമോള്‍ ജേക്കബ്ബും ആയിരിക്കുമെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. എല്‍ഡിഎഫില്‍ നിന്നും അഞ്ച് എംഎല്‍എ മാര്‍ ലോക്‌സഭയിലേക്ക് ഇത്തവണ മല്‍സരിക്കുന്നുണ്ട്. ക്‌നാന്‍ സമുദയക്കാരിയാണ് സിന്ധു ജേക്കബ്ബെങ്കില്‍ പി സി തോമസ് റോമന്‍ കാത്തലിക്കുമാണ്.

 

Image result for k m mani with jose k mani
ശബരിമല വിഷയം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പി ജെ ജോസഫിനെ മുന്‍ നിര്‍ത്തി യുഡിഎഫിന് ഒരു ലക്ഷത്തിന് മേല്‍ വോട്ട് ഭൂരിപക്ഷം നേടാമെന്നാണ് പി ജോ ജോസഫിന്റെ കണക്ക് കൂട്ടല്‍ . പാലായിലടക്കം കെ എ മാണിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം പി ജെ ജോസഫിന് ലഭിക്കുമെന്നുമാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.

എന്തായാലും വെള്ളിയാഴ്ച രാവിലെ മാത്രമേ ചിത്രം വ്യക്തമാകൂ.. നാളെ ചര്‍ച്ച ഉണ്ടെങ്കിലും നാളെ തന്നെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം കെ എം മാണി പ്രഖ്യാപിച്ചേക്കില്ല.

Image result for k m mani with jose k mani

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top