×

ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ 13 കാരിയെ കണ്ടെത്തി – മുഖ്യപ്രതി മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്തു

മുംബൈ : കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനെയും പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്നാണ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയത്. ഇവരെ

നാല് ദിവസത്തിന് മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം.

ഫോണ്‍കോളുകള്‍ പരിശോധിച്ച്‌ അവ പിന്തുടര്‍ന്ന് പോലീസ് മുംബൈയില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഇരുവരേയും ഇന്നുതന്നെ കേരളത്തിലെത്തിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലം ഓച്ചിറയില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയാണ് റോഷനും സംഘവും തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കിയ ശേഷമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നതിന്റെ തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ബെംഗലൂരുവിലേക്കും, അവിടെ നിന്നും രാജസ്ഥാനിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്നു പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനായി പ്രതികള്‍ ഉപയോഗിച്ച കാര്‍ കായംകുളത്തു നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top